Sub Lead

കേരള ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലെ ശീതസമരം പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്

ഈ മാസം എട്ടാം തീയതിയാണ് ചാന്‍സിലര്‍ പദവി ഉപേക്ഷിക്കുന്നതായി കാണിച്ച് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണ്ണര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം തുടരുകയാണ്

കേരള ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലെ ശീതസമരം പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: കേരള ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലെ ശീതസമരം പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് സര്‍വ്വകലാശാല വിസി നയമനവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ നില നില്‍ക്കുന്ന ശീതസമരം പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. സര്‍വ്വകലാശാലകളിലെ നിയമങ്ങള്‍ സംബന്ധിച്ച് തനിക്കുമേല്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉയര്‍ത്തുന്നതെന്ന് ഒരു ഗവര്‍ണര്‍ക്ക് പറയേണ്ടി വന്ന സാഹചര്യം അടിയന്തര പ്രാധാന്യമുള്ളതാണെന്നും അതിനാല്‍ ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു. 'സര്‍വ്വകലാശാലകളെ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള ഉത്തമ ഉദാഹരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ സംഭവിച്ചതെന്നും എംപി പറഞ്ഞു. സര്‍ക്കാര്‍ സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ ഇടപെടുന്നുവെന്നാരോപിച്ച് ചാന്‍സലര്‍ പദവി ഉപേക്ഷിക്കാന്‍ തയ്യാറാണെന്നു ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉടലെടുത്തത്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഫയലുകള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശം ഗവര്‍ണ്ണര്‍ രാജ്ഭവന്‍ ഉദ്യാഗസ്ഥര്‍ക്ക് നല്‍കി.

ഈ മാസം എട്ടാം തീയതിയാണ് ചാന്‍സിലര്‍ പദവി ഉപേക്ഷിക്കുന്നതായി കാണിച്ച് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണ്ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാന്‍സിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ഇടപടെല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനപരിശോധിക്കൂവെന്നാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണ്ണറുടെ നിലപാട് ദുരൂഹമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഗവര്‍ണ്ണര്‍ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം അവര്‍ തമ്മില്‍ തീര്‍ക്കുമെന്നും കോടിയേരി വ്യക്തമാക്കി. സര്‍വകലാശാല വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി നിയമനങ്ങളിലെല്ലാം സിപിഎം അനാവശ്യമായി ഇടപെടുകയാണെന്നും സതീശന്‍ കുറ്റുപ്പെടുത്തി. സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷമാകുന്നത് കേരളത്തെ മൊത്തതില്‍ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് നിരീക്ഷകര്‍കണക്കാക്കുന്നു.

Next Story

RELATED STORIES

Share it