- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്തു വിലകൊടുത്തും ഗോവ പിടിക്കാന്‍ കോണ്‍ഗ്രസ്; തന്ത്രങ്ങളിങ്ങനെ
സംസ്ഥാനത്ത് ആധിപത്യമുറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും കച്ചകെട്ടിയിറങ്ങിയിതോടെ ഇത്തവണ കളിമാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പനാജി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം പ്രതീക്ഷിക്കുമ്പോഴും 2017 ആവര്‍ത്തിക്കാതെ എന്തു വില കൊടുത്തും അധികാരംപിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ തന്ത്രങ്ങളൊരുക്കുകയാണ് കോണ്‍ഗ്രസ്.
നേരത്തേ, കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നുവെങ്കില്‍ സംസ്ഥാനത്ത് ആധിപത്യമുറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും കച്ചകെട്ടിയിറങ്ങിയിതോടെ ഇത്തവണ കളിമാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇരു പാര്‍ട്ടികളും പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യമുറപ്പിക്കുമ്പോള്‍ സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ പുതിയ സഖ്യത്തിനുള്ള സാധ്യത തേടുകയാണ് കോണ്‍ഗ്രസ്.
പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ക്കും
2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 40 സീറ്റുകളില്‍ 17ലും ജയിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. ബിജെപിക്ക് ലഭിച്ചത് 13 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്.
എന്നാല്‍, ചടുലമായ നീക്കങ്ങളിലൂടെ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയുറപ്പിച്ച് കോണ്‍ഗ്രസിനെ മൂലക്കിരുത്തി ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്ത് പാര്‍ട്ടി എന്നിവരായിരുന്നു ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. അതിനിടെ,
അധികാരത്തിലേറി മാസങ്ങള്‍ക്കിപ്പറം 10 കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് നില സുരക്ഷിതമാക്കാനും ബിജെപിക്ക് ആയി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തനിച്ചായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി ഭരണം പിടിച്ചത് പ്രാദേശിക പാര്‍ട്ടികളെ വരുതിയിലാക്കിയാണെന്നും അതിനാല്‍ പ്രാദേശിക കക്ഷികളെ ഒപ്പം നിര്‍ത്തണമെന്നുമാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.അതേസമയം തനിച്ച് തന്നെ ഇക്കുറിയും മുന്നോട്ട് പോകാം എന്ന നിലപാടിലായിരുന്നു നേതൃത്വം. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സഖ്യമില്ലേങ്കില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചേക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ, പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്ത് പാര്‍ട്ടിയുമായും കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടതായി കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇരു പാര്‍ട്ടികളുമായി തൃണമൂല്‍ സഖ്യത്തിലെത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നീക്കം എന്നതും ശ്രദ്ധേയമാണ്.
പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ അലക്‌സോ റെജിനാള്‍ഡോ ലോറന്‍കോ, അലക്‌സോ സെക്വേര, ഗോവ ഡെസ്‌ക് ഇന്‍ചാര്‍ജ് ദിനേഷ് ഗുണ്ടു റാവു എന്നിവര്‍ ഗോവ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിയിരുന്നു. ഇതിലാണ് സഖ്യം സംബന്ധിച്ച തിരുമാനത്തിലെത്തിയതെന്ന് നേതാക്കള്‍ പറയുന്നു. സഖ്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് പാര്‍ട്ടിയിലെ പൊതുവികാരമെന്നും നേതാക്കള്‍ പറഞ്ഞു. സഖ്യചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സമാന മനസ്‌കരായ കോണ്‍ഗ്രസിനെ സമീപിപ്പിച്ച പാര്‍ട്ടികളുമായുള്ള സഖ്യമാണ് പരിഗണിക്കുന്നത്. അതേസമയം എപ്പോഴാണ് സഖ്യപ്രഖ്യാപനം ഉണ്ടാകുകയെന്നത് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.
ബിജെപി പ്രതിരോധത്തില്‍
സംസ്ഥാനം മറ്റൊരു നിയമ സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. അധികാരം നിലനിര്‍ത്തുമെന്ന് ബിജെപി അവകാശപ്പെടുമ്പോഴും ബിജെപി ക്യാംപ് അത്ര വലിയ ആത്മവിശ്വാസത്തിലല്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ആം ആദ്മിയുടേയും സംസ്ഥാനത്തേക്കുള്ള കടന്ന് വരവ് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒപ്പം കഴിഞ്ഞ തവണ സഖ്യകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമന്ത് പാര്‍ട്ടിയും ഇപ്പോള്‍ എന്‍ഡിഎയില്‍ ഇല്ല.
കോണ്‍ഗ്രസിലും പ്രതിസന്ധി
ഇതിനിടെ പാര്‍ട്ടി നേതാക്കളുടെ കൊഴിഞ്ഞു പോക്ക് കോണ്‍ഗ്രസിനകത്തും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്നു നിരവധി പേരാണ് തൃണമൂലിലേക്ക് ചേക്കേറിയിരിക്കുന്നത്. മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറോ ഉള്‍പ്പെടെയുള്ളവരെയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് തൃണമൂലില്‍ എത്തിയത്. കൂടുതല്‍ പേര്‍ എത്തുമെന്ന് ആവര്‍ത്തിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില് മദ്യത്തില് ബാറ്ററി വെള്ളം ചേര്ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര് അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMT