Sub Lead

കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ പാകിസ്താന്‍-ചൈന ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി

കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ പാകിസ്താന്‍-ചൈന ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി
X

ഔറംഗബാദ്: പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ പാകിസ്താന്‍-ചൈന ഗൂഢാലോചനയാണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി റാവുസാഹെബ് ദാന്‍വെ. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ബദ്‌നാപൂര്‍ താലൂക്കിലെ കോള്‍ട്ടെ തക്ലിയില്‍ ഒരു ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം(സിഎഎ), നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്(എന്‍ആര്‍സി) എന്നിവയിലൂടെ മുസ്‌ലിംകളെ നേരത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയിക്കാത്തതിനാനാലാണ് പുതിയതുമായി കര്‍ഷകരോട് നഷ്ടം നേരിടേണ്ടിവരുമെന്ന് പറഞ്ഞ് രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 'നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം കര്‍ഷകരുടേതല്ല. പിന്നില്‍ ചൈനയുടെയും പാകിസ്താന്റെയും കൈകളുണ്ട്. ഈ രാജ്യത്തെ മുസ് ലിംകളെ ആദ്യം പ്രേരിപ്പിച്ചു. അവരോട് എന്താണ് പറഞ്ഞത്? എന്‍ആര്‍സി വരുന്നു, സിഎഎ വരുന്നു. മുസ്‌ലിംകള്‍ ആറുമാസത്തിനുള്ളില്‍ ഈ രാജ്യം വിടേണ്ടി വരും. ഒരൊറ്റ മുസ്‌ലിം പോയോ? എന്നും അദ്ദേഹം ചോദിച്ചു. 'ആ ശ്രമങ്ങള്‍ വിജയിച്ചില്ല, ഇപ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടം നേരിടേണ്ടിവരുമെന്ന് പറയുന്നു. ഇതാണ് മറ്റ് രാജ്യങ്ങളുടെ ഗൂഢാലോചനയെന്നും ഡാന്‍വെ പറഞ്ഞു.

കര്‍ഷകപ്രതിഷേധത്തിന് പിന്നില്‍ രണ്ട് അയല്‍രാജ്യങ്ങളാണെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടെങ്കിലും കൂടുതല്‍ വിശദീകരിച്ചില്ല. സര്‍ക്കാര്‍ ഗോതമ്പ് 24 രൂപയ്ക്കും അരി കിലോയ്ക്ക് 34 രൂപയ്ക്കും വാങ്ങുന്നു. ഇതിനുള്ള സബ്‌സിഡിക്ക് സര്‍ക്കാര്‍ 1.75 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ സംരംഭങ്ങള്‍ കര്‍ഷകര്‍ക്കായി പണം ചെലവഴിക്കാന്‍ തയ്യാറാണെന്ന് കാണിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ ഇത് ഇഷ്ടപ്പെടുന്നില്ല.

നരേന്ദ്ര മോദി കര്‍ഷകരുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങളൊന്നും കര്‍ഷകര്‍ക്കെതിരായിരിക്കില്ലെന്നും ബിജെപി നേതാവ് കൂടിയായ കേന്ദ്രസഹമന്ത്രി ദാന്‍വെ പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തില്‍ ചൈനയെയും പാകിസ്താനെയും വലിച്ചിഴച്ചതിന് കേന്ദ്രമന്ത്രിക്കെതിരേ ശിവസേന ആഞ്ഞടിച്ചു. മഹാരാഷ്ട്രയില്‍ അധികാരം നഷ്ടപ്പെട്ടതിനാല്‍ ബിജെപി നേതാക്കള്‍ക്ക് ബോധംകെട്ടെന്നും അവര്‍ എന്താണ് സംസാരിക്കുന്നതെന്ന് അവര്‍ക്കറിയില്ലെന്നും ശിവസേന വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ അരവിന്ദ് സാവന്ത് പറഞ്ഞു.

"Conspiracy" Of China, Pakistan Behind Farmers' Protests: Union Minister

Next Story

RELATED STORIES

Share it