Sub Lead

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം മതനിന്ദ പ്രചരിപ്പിക്കുന്നു; എടപ്പാള്‍ സ്വദേശിക്കെതിരേ പരാതി നല്‍കി പോപുലര്‍ ഫ്രണ്ട്

sugathanpanekkat kumaran എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് എടപ്പാള്‍ പഞ്ചായത്തിലെ പൊല്‍പ്പാക്കര പാണേക്കാട് സ്വദേശിസുഗതനെതിരേയാണ് പോപുലര്‍ ഫ്രണ്ട് എടപ്പാള്‍ ഏരിയാ കമ്മിറ്റി നിയമനടപടിയാവശ്യപ്പെട്ട് പൊന്നാനി എസ്‌ഐയ്ക്ക് പരാതി നല്‍കിയത്.

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം മതനിന്ദ പ്രചരിപ്പിക്കുന്നു; എടപ്പാള്‍ സ്വദേശിക്കെതിരേ പരാതി നല്‍കി പോപുലര്‍ ഫ്രണ്ട്
X

എടപ്പാള്‍: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം മതനിന്ദ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന എടപ്പാള്‍ സ്വദേശിക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലിസില്‍ പരാതി നല്‍കി. sugathanpanekkat kumaran എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് എടപ്പാള്‍ പഞ്ചായത്തിലെ പൊല്‍പ്പാക്കര പാണേക്കാട് സ്വദേശിസുഗതനെതിരേയാണ് പോപുലര്‍ ഫ്രണ്ട് എടപ്പാള്‍ ഏരിയാ കമ്മിറ്റി നിയമനടപടിയാവശ്യപ്പെട്ട് പൊന്നാനി എസ്‌ഐയ്ക്ക് പരാതി നല്‍കിയത്. ഇസ്‌ലാം മതത്തെയും പ്രവാചകനെയും നിന്ദിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടുകൊണ്ട് ഇയാള്‍ മതസഹിഷ്ണുതയും പരസ്പര സഹകരണവും പുലര്‍ത്തുന്ന പൊന്നാനിയുടെ മതസൗഹാര്‍ദാന്തരീക്ഷത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുകയാണെന്ന് ഏരിയാ പ്രസിഡന്റ് ഹാരിസ് പൂക്കരത്തറ നല്‍കിയ പരാതിയില്‍ പറയുന്നു.


മുസ്‌ലിംകളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയും നിന്ദയും വിദ്വേഷവും വളര്‍ത്തുകയും ചെയ്യുന്ന തരത്തിലുള്ള ഇത്തരമൊരു പ്രവൃത്തി തീര്‍ത്തും അപലപനീയമാണ്. അതിനാല്‍, ഇതിനെതിരേ നടപടിയെടുക്കുകയും മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടുമായി ബന്ധപ്പെട്ടാണ് ഇസ്‌ലാമിനെതിരേയും പ്രവാചകനെതിരേയും അവസാനമായി പോസ്റ്റിട്ടിരിക്കുന്നത്.


വിദ്വേഷം പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എടപ്പാള്‍ ഏരിയാ കമ്മിറ്റി ഓണ്‍ലൈനായി യോഗം ചേര്‍ന്നാണ് ഇയാള്‍ക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപേവാന്‍ തീരുമാനിച്ചത്. എടപ്പാള്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് പൂക്കരത്തറ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ നടുവട്ടം, അബൂബക്കര്‍ മുസ്‌ല്യാര്‍, ജുനൈദ്, മുസ്തഫ തങ്ങള്‍, സാദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it