Sub Lead

ഫിലിം ക്ലബുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം; മാപ്പ് ചോദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്

'വേര് എന്ന എംഎസ്എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ 'കല, സര്‍ഗം, സംസ്‌കാരം' എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമര്‍ശം. എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയും മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു'- ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഷാരിസ് വ്യക്തമാക്കി.

ഫിലിം ക്ലബുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം; മാപ്പ് ചോദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്
X

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് സിനിമാ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. പരാമര്‍ശങ്ങളില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നുവെന്നും തന്റെ രാഷ്ട്രീയവും മതവും നിലപാടുകളുമെല്ലാം തികച്ചും വ്യക്തിപരമാണെന്നും ഷാരിസ് മുഹമ്മദ് പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമിലെഴുതിയ കുറിപ്പിലൂടെയാണ് ഷാരിസ് വിവാദങ്ങളില്‍ മാപ്പു ചോദിച്ചത്.

'വേര് എന്ന എംഎസ്എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ 'കല, സര്‍ഗം, സംസ്‌കാരം' എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമര്‍ശം. എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയും മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതില്‍ തുടരും''- ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഷാരിസ് വ്യക്തമാക്കി.

എംഎസ്എഫിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെ ചില സുഹൃത്തുക്കള്‍ നിരുത്സാഹപ്പെടുത്തിയിരുന്നും എന്നാല്‍, എംഎസ്എഫ് പരിപാടിക്കു പോയിട്ട് അവാര്‍ഡ് നിഷേധിക്കുകയാണെങ്കില്‍ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡെന്നും ചടങ്ങില്‍ ഷാരിസ് പറഞ്ഞിരുന്നു.

കൂടാതെ, ഫ്രറ്റേണിറ്റിയുടെയും എസ്ഡിപിഐയുടെയും പരിപാടികളിലേക്കു തന്നെ ക്ഷണിച്ചിരുന്നെങ്കിലും താന്‍ ക്ഷണം സ്വീകരിച്ചില്ല. പേരിലെ മുഹമ്മദ് ആണ് അവര്‍ക്ക് വേണ്ടിയിരുന്നതെന്നും ഷാരിസ് ആരോപിച്ചു. എന്നാല്‍, ഇല്ലാത്ത ഫിലിം ക്ലബ്ബിനു വേണ്ടി എങ്ങിനെയാണ് ഷാരിസ് മുഹമ്മദിനെ ക്ഷണിക്കുകയെന്നും അങ്ങനെ ഉണ്ടെങ്കില്‍ വിളിച്ച നമ്പര്‍ പരസ്യപ്പെടുത്തണമെന്നും കൈയടി ലഭിക്കാനാണ് ഇത്തരം പരാമര്‍ശം നടത്തുന്നതെന്നും കുറ്റപ്പെടുത്തി എസ്ഡിപിഐ മുന്നോട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ ഷാരിസ് മുഹമ്മദ് ക്ഷമാപണം നടത്തി മുന്നോട്ട് വന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it