- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇനി മാസംതോറും എണ്ണക്കമ്പനികൾക്ക് പാചക വാതക വില വർധിപ്പിക്കാം
നിലവിൽ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ ഓരോ വീട്ടിലേക്കും വാങ്ങാവുന്നത്.
ന്യൂഡൽഹി: ഓരോ മാസവും പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. പാചക വാതകത്തിന് നൽകിവരുന്ന സബ്‌സിഡി ബാധ്യതയിൽ നിന്ന് കൈകഴുകാനാണ് സർക്കാരിന്റെ ഈ നീക്കം. സാധാരണക്കാരുടെ കീശ കാലിയാക്കുന്ന തീരുമാനം വരുംദിവസങ്ങളിൽ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കും.
പെട്രോളിനും ഡീസലിനും സബ്സിഡി ഇല്ലാതാക്കിയ അതേ രീതിയിൽ പാചക വാതകത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാക്കാനാണ് ശ്രമം. ഓരോ മാസവും നാലോ അഞ്ചോ രൂപ വീതം വില വർധിപ്പിക്കും. 2019 ജൂലൈക്കും 2020 ഫെബ്രുവരിക്കും ഇടയിൽ 209 രൂപയാണ് പാചക വാതകത്തിന്റെ വില വർധിപ്പിച്ചത്.
നിലവിൽ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ ഓരോ വീട്ടിലേക്കും വാങ്ങാവുന്നത്. അതിന് മുകളിൽ ആവശ്യമായി വന്നാൽ അത് വിപണി വിലയിൽ വാങ്ങേണ്ടി വരും. എന്നാൽ പതിയെ പതിയെ നിരക്ക് വർധിപ്പിച്ച്, കേന്ദ്രത്തെ സബ്സിഡി ബാധ്യതയിൽ നിന്ന് പൂർണ്ണമായും അകറ്റുന്നതിനാണ് നീക്കം. ഇത് നടപ്പിലായാൽ സാധാരണക്കാരൻ ഒരു വർഷം 12 സിലിണ്ടറിനും കൂടി വിപണി വില നൽകേണ്ടി വരും.
പാചകവാതക സിലിണ്ടറുകളുടെ സബ്സിഡിക്കായി കേന്ദ്രസർക്കാർ 35605 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചത്. എന്നാൽ ഗ്യാസ് വിലയിലുണ്ടാകുന്ന വർധനവ് ഉപഭോക്താക്കളെ വലയ്ക്കുമെന്നതിൽ തർക്കമില്ലെന്നാണ് സാമ്പത്തിക വിധഗ്ധർ പറയുന്നത്. പ്രതിമാസ വർധനവിന് പുറമെ ഓരോ മൂന്ന് മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കി വില വർധനവുണ്ടാകുമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
RELATED STORIES
''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMT