Sub Lead

ലോകത്ത് 42 ലക്ഷത്തോളം കൊവിഡ് രോഗികള്‍; മൂന്ന് ലക്ഷത്തിലേറെ മരണം

ഏറ്റവും കൂടുതല്‍ രോഗികളും ഏറ്റവും കൂടുതല്‍ മരണവും സംഭവിച്ചത് അമേരിക്കയിലാണ്

ലോകത്ത് 42 ലക്ഷത്തോളം കൊവിഡ് രോഗികള്‍; മൂന്ന് ലക്ഷത്തിലേറെ മരണം
X

വാഷിങ്ടന്‍: ലോകത്ത് കൊറോണ രോഗികളുടെ എണ്ണം 42 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷ്യത്തിലേക്ക് കടന്നതായി റിപോര്‍ട്ടുകള്‍. 15 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ രോഗികളും ഏറ്റവും കൂടുതല്‍ മരണവും സംഭവിച്ചത് അമേരിക്കയിലാണ്. 14 ലക്ഷത്തിലേറെ അമേരിക്കക്കാര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. 83,425 അമേരിക്കക്കാര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം റഷ്യയിലും സ്‌പെയിലും, കൊവിഡ് ബാധിച്ചവരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുകയാണ്. സ്‌പെയിന്‍- 269,520, റഷ്യ- 232,243യുകെ -226,463, ഇറ്റലി-221,216 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ എണ്ണം.കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്. 2116 പേരാണ് കൊറോണ ബാധിച്ച് റഷ്യയില്‍ മരിച്ചത്. സ്പെയിന്‍-26,920, യുകെ- 32692, ഇറ്റലി- 30,911, ഫ്രാന്‍സ്- 26,991, ബ്രസീല്‍- 12,404 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറാനിലാണ്. 110,767 കൊറോണ രോഗികളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 6,733 പേര്‍ മരിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 75,000 കടന്നു. 2,415 പേരാണ് രാജ്യത്ത് കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്. 24,386 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it