Sub Lead

സിഒടി നസീര്‍ വധശ്രമം; ഒരാള്‍ കൂടി അറസ്റ്റില്‍

സിഒടി നസീര്‍ വധശ്രമം; ഒരാള്‍ കൂടി അറസ്റ്റില്‍
X

തലശ്ശേരി: വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സി ഒ ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തലശ്ശേരി കൊളശ്ശേരി ബിശ്വാസ് നിവാസില്‍ വികെ ബിശ്വാസാണ് (25) അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതു ബിശ്വാസാണെന്നു പോലിസ് പറഞ്ഞു. മുഖ്യപ്രതി റോഷന്‍ ബാബുവിനെ തമിഴ്‌നാട്ടിലെ ധര്‍മപുരി ഹുസൂറില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചതു ബിശ്വാസാണ്. സിഒടി നസീര്‍ ആക്രമിക്കപ്പെട്ടതിനു ശേഷം റോഷന്‍ ബാബു ഒരാഴ്ചയോളം ബിശ്വാസിന്റെ മുറിയിലാണ് താമസിച്ചരുന്നതെന്നും പോലിസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം 18ന് രാത്രി ഏഴരക്ക് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡന്‍സിക്ക് സമീപമാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it