Sub Lead

കാമുകനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കാമുകി കമ്പനിക്ക് തീയിട്ടു

കാമുകനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കാമുകി കമ്പനിക്ക് തീയിട്ടു
X

അഹമ്മദാബാദ്: കാമുകനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കാമുകി കമ്പനിക്ക് തീയിട്ടു. ഗുജറാത്തിലെ ഗാന്ധിധാം ഗണേശ് നഗര്‍ സ്വദേശി മായാബെന്‍ പര്‍മാര്‍(24) ആണ് ജോലിചെയ്യുന്ന ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചത്. കാമുകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് യുവതി ഫാക്ടറിക്ക് തീ വയ്ക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് അറിയിച്ചു. ജൂലൈ അഞ്ചിന് വൈകീട്ടാണ് സംഭവം. കാനം ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫാക്ടറിക്കുള്ളില്‍ തുണികള്‍ കൊണ്ട് പോവുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്. ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തീയണയ്ക്കാന്‍ സാധിച്ചതില്‍ വന്‍ ദുരന്തം ഒഴിവായി. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് യുവതി തീയിട്ടതാണെന്നു വ്യക്തമായത്. യുവതിയെ കമ്പനി അധികൃതര്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കാമുകനെ പിരിച്ചുവിട്ടതിന്റെ പ്രതികാരത്തിനാണ് ചെയ്തതെന്നു വ്യക്തമായത്. യുവതിയുടെ കാമുകനായ വിനോദിനെ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് കമ്പനിക്ക് തീയിട്ടത്. അധികൃതരുടെ പരാതിയില്‍ യുവതിക്കെതിരേ പോലിസ് കേസെടുത്തു.

Couple try to torch factory after Boyfriend fired from a job

Next Story

RELATED STORIES

Share it