Sub Lead

എൽദോസ് കുന്നപ്പിള്ളിലിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ: ഹരജി തള്ളിയാൽ അറസ്റ്റിനൊരുങ്ങി പോലിസ്

തന്നെ എംഎൽഎ കയ്യേറ്റം ചെയ്തുവെന്നായിരുന്നു കോവളം പോലിസിൽ യുവതി ആദ്യം നൽകിയ പരാതി. പിന്നീടാണ് മൊഴി മാറ്റി പീഡിപ്പിച്ചെന്ന പരാതി നൽകിയതെന്നും പരാതിക്കാരി നിരവധി കേസുകളിൽ പ്രതിയാണെന്നു പ്രതിഭാഗം ഉന്നയിക്കും.

എൽദോസ് കുന്നപ്പിള്ളിലിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ: ഹരജി തള്ളിയാൽ അറസ്റ്റിനൊരുങ്ങി പോലിസ്
X

തിരുവനന്തപുരം: ബലാൽസംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഇന്ന് നിര്‍ണായകം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി എൽദോസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എൽദോസ് എംഎൽഎ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.

പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും കോടതിയി ഹാജരാക്കിയിട്ടുണ്ട്. എംഎൽഎയ്ക്ക് ജാമ്യം നൽകരുതെന്ന കടുത്ത നിലപാട് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സ്വീകരിക്കും. എന്നാൽ യുവതി നൽകിയ പരാതിയിലെ വൈരുദ്ധ്യമാകും പ്രതിഭാഗം ജാമ്യം നേടിയെടുക്കാനായി ഉന്നയിക്കുക.

തന്നെ എംഎൽഎ കയ്യേറ്റം ചെയ്തുവെന്നായിരുന്നു കോവളം പോലിസിൽ യുവതി ആദ്യം നൽകിയ പരാതി. പിന്നീടാണ് മൊഴി മാറ്റി പീഡിപ്പിച്ചെന്ന പരാതി നൽകിയതെന്നും പരാതിക്കാരി നിരവധി കേസുകളിൽ പ്രതിയാണെന്നു പ്രതിഭാഗം ഉന്നയിക്കും.

ഇതേസമയം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. അദ്ദേഹത്തിൻ്റെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളിൽ നിന്ന് നാല് ദിവസമായി എംഎൽഎ വിട്ടു നിൽക്കുകയാണ്. നേതാക്കൾക്കോ പ്രവർത്തർകർക്കോ എംഎൽഎ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. പരാതിക്കാരിയായ യുവതി എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എംഎൽഎയുടെ ഭാര്യ പോലിസിൽ പരാതി നൽകിയെങ്കിലും അവര്‍ ഇതുവരെയും പോലിസിന് മുമ്പാകെ ഹാജരായി മൊഴി നൽകാൻ തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it