Sub Lead

കൊവിഡ് സ്ഥിരീകരണം: കാസര്‍കോട്ട് സിപിഎം പ്രവര്‍ത്തകനെതിരേ കേസ്

കൊവിഡ് സ്ഥിരീകരണം: കാസര്‍കോട്ട് സിപിഎം പ്രവര്‍ത്തകനെതിരേ കേസ്
X

കാസര്‍കോട്: കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്തിടപഴകിയ കാര്യം മറച്ചുവച്ചതിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ കേസെടുത്തു. മഞ്ചേശ്വരം പോലിസാണ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും രോഗം പിടിപെട്ടിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ അര്‍ബുദ രോഗിയെ സന്ദര്‍ശിക്കാന്‍ മൂന്ന് തവണ ഇദ്ദേഹം പോയിരുന്നു. രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആശുപത്രി ജീവനക്കാരോടും ക്വാറന്റൈനില്‍ പോവാനും സ്രവ പരിശോധന നടത്താനും ആരോഗ്യവകുപ്പ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ മെയ് നാലിനു മഹാരാഷ്ട്രയില്‍ നിന്ന് ഇദ്ദേഹത്തിന്റെ ബന്ധു എത്തിയിരുന്നു. നിയമാനുസൃതമായെത്തിയ ബന്ധുവിനെ കൊവിഡ് പ്രതിരോധ സെല്ലില്‍ അറിയിക്കാതെ സിപിഎം നേതാവ് വീട്ടില്‍ പാര്‍പ്പിച്ചതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മെയ് 11ന് ഇദ്ദേഹത്തിനു ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യയായ പൈവിളകെ പഞ്ചായത്ത് അംഗത്തിനും മകനും രോഗം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനോടും ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശം നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it