Sub Lead

തൃശൂര്‍ ജില്ലയില്‍ 23 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി

രണ്ട് തദ്ദേശസ്ഥാപനങ്ങളിലെ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

തൃശൂര്‍ ജില്ലയില്‍ 23 വാര്‍ഡുകള്‍ കൂടി  കണ്ടെയ്ന്‍മെന്റ് സോണാക്കി
X

തൃശൂര്‍: ജില്ലയില്‍ നിലവിലെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് 13 തദ്ദേശസ്ഥാപനങ്ങളിലെ 23 വാര്‍ഡ്/ഡിവിഷനുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രണ്ട് തദ്ദേശസ്ഥാപനങ്ങളിലെ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ്, പാവറട്ടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, വേളൂക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ്, മതിലകം ഗ്രാമപഞ്ചായത്ത് 14, 15 വാര്‍ഡുകള്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് ആറ്, ഏഴ്, എട്ട്, 14 വാര്‍ഡുകള്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, കൊടുങ്ങല്ലൂര്‍ നഗരസഭ 31ാം ഡിവിഷന്‍, തൃശൂര്‍ കോര്‍പറേഷന്‍ 40, 44 ഡിവിഷനുകള്‍, നെന്‍മണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ്, പൂമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്ന്, മൂന്ന് വാര്‍ഡുകള്‍, വടക്കാഞ്ചേരി നഗരസഭ 10, 11, 16, 17, 20 ഡിവിഷനുകള്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. അതേസമയം, രോഗപകര്‍ച്ച സാധ്യത കുറഞ്ഞ ഗുരുവായൂര്‍ നഗരസഭ 35ാം ഡിവിഷനും ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് വാര്‍ഡുകളിലും ഡിവിഷനുകളിലും നിയന്ത്രണങ്ങള്‍ തുടരുമെന്നും അറിയിച്ചു.

Next Story

RELATED STORIES

Share it