Sub Lead

കൊറോണ: കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാതലത്തില്‍ ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊറോണ: കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
X

കോട്ടയം: കേരളത്തില്‍ കൊവിഡ് 19 (കൊറോണ വൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മാര്‍ച്ച് 10) അവിധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, പോളി ടെക്‌നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് കലക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്കും അവധി ബാധകമല്ല. കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിലവില്‍ 7 പേര്‍ നിരീക്ഷണത്തിലാണ്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാതലത്തില്‍ ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ കുമ്പസാരം, കൗണ്‍സലിംഗ്, കൈവെപ്പ് ശുശ്രൂഷ എന്നിവ താല്‍ക്കാലികമായി റദ്ദാക്കി. വിശുദ്ധ കുര്‍ബാന സ്വീകരണം നാവിനു പകരം കൈകളിലായിരിക്കും നടത്തുക. പള്ളിയിലെ ശുശ്രൂഷകള്‍ കോട്ടയം സെന്റ് ആന്റണീസ് ചര്‍ച്ച് എന്ന യൂട്യൂബ് ചാനലില്‍ ലഭ്യമാകുന്നതായിരിക്കും.

Next Story

RELATED STORIES

Share it