Sub Lead

കൊവിഡ് ബാധിച്ച് മടിക്കൈ സ്വദേശി അബൂദബിയില്‍ മരിച്ചു

മടിക്കൈ അമ്പലത്തറ സ്വദേശി സി കുഞ്ഞാമു(53) ആണ് മരിച്ചത്

കൊവിഡ് ബാധിച്ച് മടിക്കൈ സ്വദേശി അബൂദബിയില്‍ മരിച്ചു
X

മടിക്കൈ: കൊവിഡ് ബാധിച്ച് മടിക്കൈ സ്വദേശി അബൂദബിയില്‍ മരിച്ചു. മടിക്കൈ അമ്പലത്തറ സ്വദേശി സി കുഞ്ഞാമു(53) ആണ് മരിച്ചത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി മഫ്‌റഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അബൂദബി ബനിയാസില്‍ ഗ്രോസറി നടത്തുന്ന കുഞ്ഞാമു കടയുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു മാസം മുമ്പാണ് അബൂദബിയിലേക്ക് പോയത്.

പരേതനായ വെള്ളച്ചേരി മമ്മുഞ്ഞിയുടെ മകനാണ്. മാതാവ്: കുഞ്ഞാമി. ആറങ്ങാടി കൂളിയങ്കാല്‍ സ്വദേശിനി സീനത്താണ് ഭാര്യ. മക്കള്‍: ശഹര്‍ബാന(ബി ഫാം വിദ്യാര്‍ഥിനി), ശര്‍മില(പ്ലസ് ടു വിദ്യാര്‍ഥിനി), ഷഹല(എട്ടാം ക്ലാസ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: മൂസ പടന്നക്കാട്(കാഞ്ഞങ്ങാട് മുസ് ലിം ജമാഅത്ത് ക്ഷേമകാര്യ സെക്രട്ടറി), മജീദ്, സമദ്, സുബൈദ, സീനത്ത്, സഫിയ, പരേതയായ ഫാത്തിമ.

മൃതദേഹം അടുത്ത രണ്ട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.




Next Story

RELATED STORIES

Share it