- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മാധ്യമ പ്രവര്‍ത്തകരും പോലിസ്, എക്‌സൈസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍
കണ്ണൂര്‍: ദുബയിയില്‍നിന്നു ബംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങി കിളിയന്തറ ആര്‍ ടി ചെക്ക്‌പോസ്റ്റ് വഴി കടന്നുപോയ 12 അംഗ സംഘത്തില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ചെക്ക് പോസ്റ്റില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ നാല് മാധ്യമ പ്രവര്‍ത്തകര്‍, സ്ഥലത്തെത്തിയ രണ്ട് എസ്‌ഐമാരുള്‍പ്പെടെ പത്തോളം പോലിസ് ഉദ്യോഗസ്ഥര്‍, ആര്‍ടി ചെക്ക് പോസ്റ്റ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം 30ലേറെ പേരാണ് ആദ്യഘട്ടത്തില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നത്.
ശനിയാഴ്ച രാവിലെ 10ഓടെ ബംഗളൂരുവില്‍ നിന്നു വീരാജ്‌പേട്ടവഴി ടെംപോ ട്രാവലര്‍ ടാക്‌സിയില്‍ കൂട്ടുപുഴ ആര്‍ടി ചെക്ക് പോസ്റ്റിലെത്തിയ സംഘത്തില്‍ ഒരാള്‍ക്കാണാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ എത്തിയ ടാക്‌സി വാന്‍ 4000 രൂപ ടാക്‌സ് അടക്കണമെന്നു പറഞ്ഞ് ചെക്ക് പോസ്റ്റ് അധികൃതര്‍ തടയുകയായിരുന്നു. തങ്ങളുടെ കൈയില്‍ പണമില്ലെന്നു പറഞ്ഞ് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടെ സംഘത്തെ ഇവിടെയിറക്കി ഡ്രൈവര്‍ വാഹനവുമായി തിരിച്ചുപോവുകയും ചെയ്തു. കിളിയന്തറ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഉണ്ടെന്നും അവരെ കണ്ട ശേഷം മാത്രം പോയാല്‍ മതിയെന്നു പറയുന്നതിനിടെ ഇതുവഴി വന്ന എംഫോര്‍ സ്വകാര്യബസ്സില്‍ ഓടിക്കയറി. ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ നിരവധി ലഗേജുകളുമായി ബസ്സില്‍ ഓടിക്കയറുന്ന ഇവരെക്കണ്ട് ബഹളം വയ്ക്കുകയും ബസ്സുകാര്‍ ഇവരെ രണ്ട് കിലോമീറ്റര്‍ ഇപ്പുറമുള്ള കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഇറക്കിവിടുകയും ചെയ്തു.
ഈ സമയം ഇവിടെ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഇവരുടേതടക്കം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണു ആരോപണം. വിവരമറിഞ്ഞെത്തിയ പോലിസും ഇവിടെ ഉണ്ടായിരുന്ന റവന്യൂ, ആരോഗ്യ പ്രവര്‍ത്തകരും കൂടി 108 ആംബുലന്‍സ് വരുത്തിയെങ്കിലും ആംബുലന്‍സ് എത്തുന്നതിന് മുമ്പ് നാലുപേര്‍ നാട്ടില്‍ നിന്നെത്തിയ ടാക്‌സില്‍ കയറിപ്പോയി. നാലുപേര്‍ ആശുപത്രില്‍ എത്താതെ ആംബുലന്‍സ് ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഉരുവച്ചാലില്‍ ഇറങ്ങി കെഎല്‍ 58 എ ബി 7815 തലശ്ശേരി ബസ്സില്‍ കയറി പോവുകയും ചെയ്തു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പോലിസ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടക്കമാണ് ഇപ്പോള്‍ ഹോം ക്വാറന്റൈനില്‍ പോയിരിക്കുന്നത്. കൂടാതെ ഇവര്‍ സഞ്ചരിച്ച ബസുകളിലെ യാത്രക്കാര്‍ ആരെല്ലാമെന്നും ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ്. ഏകദേശം 150ഓ പേര്‍ വരുമെന്നാണ് കണക്കാക്കുന്നത്.
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT