- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തുടര്‍ച്ചയായി ഒമ്പതാം ദിവസവും റഷ്യയില്‍ പതിനായിരത്തിലേറെ കൊവിഡ് രോഗികള്‍
റഷ്യയേക്കാള്‍ കുറവ് കൊവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ മരണസംഖ്യ വളരെ കൂടുതലാണ്. 2.19 ലക്ഷത്തിലേറെ കൊവിഡ് രോഗികളുള്ള ബ്രിട്ടനില്‍ 31000ത്തിലേറെ പേരും 2.19 ലക്ഷത്തിലേറെ രോഗികളുള്ള ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ പേരുമാണ് മരിച്ചത്.
മോസ്‌കോ: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,656 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ഒമ്പതാം ദിവസമാണ് റഷ്യയില്‍ പതിനായിരത്തിലേറെ കൊവിഡ് രോഗങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,21,344 ആയെന്ന് റഷ്യന്‍ കൊറോണ വൈറസ് ദൗത്യ സംഘം അറിയിച്ചു. ഒരു ദിവസത്തിനിടെ 94 മരണം കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 2,009 ആവുകയും ചെയ്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായും റഷ്യ മാറിയിട്ടുണ്ട്. ഇറ്റലിയേയും ബ്രിട്ടനേയുമാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യ മറികടന്നിരിക്കുന്നതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പറയുന്നു. തലസ്ഥാനമായ മോസ്‌കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,169 പുതിയ രോഗികള്‍ കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ഇവിടെ മാത്രം കൊവിഡ് രോഗികള്‍ 1,15,909 ആയിട്ടുണ്ട്.
റഷ്യയേക്കാള്‍ കുറവ് കൊവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ മരണസംഖ്യ വളരെ കൂടുതലാണ്. 2.19 ലക്ഷത്തിലേറെ കൊവിഡ് രോഗികളുള്ള ബ്രിട്ടനില്‍ 31000ത്തിലേറെ പേരും 2.19 ലക്ഷത്തിലേറെ രോഗികളുള്ള ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ പേരുമാണ് മരിച്ചത്. 67,000ത്തിലേറെ പേരില്‍ മാത്രം കൊവിഡ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള ഇന്ത്യയില്‍ പോലും 2200ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
അതേസമയം തങ്ങള്‍ വ്യാപകമായി കൊവിഡ് പരിശോധനകള്‍ നടത്തുന്നതുകൊണ്ടാണ് രോഗം തിരിച്ചറിയുന്നതെന്നാണ് റഷ്യന്‍ അധികൃതരുടെ വാദം. ഇതുവരെ 56 ലക്ഷം കൊവിഡ് പരിശോധനകള്‍ നടന്നിട്ടുണ്ടെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
RELATED STORIES
പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ നടപടി വൈകുന്നത്...
9 Jan 2025 4:20 PM GMTനെതന്യാഹു പട്ടിയുടെ മകനാണെന്ന് പറയുന്ന വീഡിയോ ഷെയര്‍ ചെയ്ത് ട്രംപ്
9 Jan 2025 3:42 PM GMTഐആര്‍സിടിസി അക്കൗണ്ടുകളുണ്ടാക്കി ടിക്കറ്റ് എടുത്ത് വില്‍ക്കുന്നത്...
9 Jan 2025 3:10 PM GMTഗായകന് പി ജയചന്ദ്രന് അന്തരിച്ചു
9 Jan 2025 2:44 PM GMTപെണ്മക്കളുടെ വിദ്യഭ്യാസ ചെലവ് വഹിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിയമപരമായ...
9 Jan 2025 2:38 PM GMTജോസഫ് അഔന്‍ ലബ്നാന്‍ പ്രസിഡന്റ്
9 Jan 2025 2:01 PM GMT