Sub Lead

സൗദിയില്‍ ഇന്ന് 103 പേര്‍ക്ക് കൊവിഡ്; ആറ് മരണം

സൗദിയില്‍ ഇന്ന് 103 പേര്‍ക്ക് കൊവിഡ്; ആറ് മരണം
X

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 103 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരില്‍ 195 പേര്‍ സുഖം പ്രാപിച്ചതായും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേര്‍ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്ത് ഇന്ന് 49,965 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,727 ആയി. ഇതില്‍ 5,34,834 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,604 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 34, മക്ക 18, കിഴക്കന്‍ പ്രവിശ്യ 9, അല്‍ഖസീം 7, ജീസാന്‍ 6, അസീര്‍ 6, മദീന 5, അല്‍ജൗഫ് 5, നജ്‌റാന്‍ 4, തബൂക്ക് 3, വടക്കന്‍ അതിര്‍ത്തി മേഖല 3, ഹായില്‍ 2, അല്‍ബാഹ 1. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 38,736,360 ഡോസ് ആയി.

Next Story

RELATED STORIES

Share it