Sub Lead

ലോകത്ത് കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്

അമേരിക്കയില്‍ പുതുതായി ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും 1100ലധികം മരണവും റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്
X

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ചുള്ള മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതിനകം 387,878 പേര്‍ മരിച്ചു. രോഗികള്‍ 65 ലക്ഷം പിന്നിട്ടു. 3,164,253 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അമേരിക്കയില്‍ പുതുതായി ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും 1100ലധികം മരണവും റിപ്പോര്‍ട്ട് ചെയ്തു. 1,901,783 പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചത്. 109,142 പേര്‍ മരണപ്പെട്ടു. ബ്രസീലിലും റഷ്യയിലും വൈറസ് വ്യാപനത്തില്‍ കുറവില്ല. ബ്രസീലില്‍ 24 മണിക്കൂറിനിടെ 1197 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 583,980 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലില്‍ 32,547 ആളുകളാണ് ഇതുവരെ മരണപ്പെട്ടത്.

അതേസമയം, യൂറോപ്പില്‍ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. സ്‌പെയിനില്‍ 24 മണിക്കൂറിനുള്ളില്‍ പുതിയ മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസം ആകുന്നു.

Next Story

RELATED STORIES

Share it