Sub Lead

ചെന്നൈയില്‍ 10 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 8000 കടന്നു

ചെന്നൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 4371 ആയി. ഇന്ന് 538 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്.

ചെന്നൈയില്‍ 10 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു;  തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 8000 കടന്നു
X

ചെന്നൈ: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 798 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു. കൊവിഡ് ബാധിച്ച് 53 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കന്യാകുമാരി സ്വദേശിയായ 65 കാരന്‍ ഉള്‍പ്പടെ ആറ് പേരാണ് കൊവിഡ് ബാധിച്ച് ഇന്ന് തമിഴ്‌നാട്ടില്‍ ഇന്ന് മരിച്ചത്.

അതേസമയം, ചെന്നൈയില്‍ 10 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സ്വകാര്യ വാര്‍ത്താ ചാനല്‍ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തുപേരും ന്യൂസ് ഡെസ്‌ക്കില്‍ ജോലി ചെയ്യുന്നവരാണ്. ഇതോടെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ 53 ആയി.

ഇതുവരെയുള്ളതില്‍ വച്ചേറ്റവും കൂടുതല്‍ കൊവിഡ് കേസുകളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 4371 ആയി. ഇന്ന് 538 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു കന്യാകുമാരി സ്വദേശിയും ഉള്‍പ്പെടുന്നു. കന്യാകുമാരിയില്‍ ഇതോടെ രോഗബാധിതരുടെ എണ്ണം 25 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും കോയമ്പേട് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടവരാണ്.

Next Story

RELATED STORIES

Share it