- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശ്ശൂരില്‍ 16 പേര്‍ക്ക് കൂടി കൊവിഡ്; മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തൃശ്ശൂര്‍: ജില്ലയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. 37 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ജൂണ്‍ 15ന് പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി(22 വയസ്, പുരുഷന്‍), 4ന് ദുബയില്‍ നിന്ന് വന്ന മാള സ്വദേശി(58 വയസ്സ്, സ്ത്രീ), 9ന് ഗുജറാത്തില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(51 വയസ്സ്, പുരുഷന്‍), 8ന് ഖത്തറില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി(24 വയസ്സ്, പുരുഷന്‍), 5ന് ആഫ്രിക്കയില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി(39 വയസ്സ്, പുരുഷന്‍), 11ന് കുവൈത്തില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി(43 വയസ്സ്, പുരുഷന്‍), 2ന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി(38 വയസ്സ്, പുരുഷന്‍), 11ന് കുവൈത്തില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി(30 വയസ്സ്, സ്ത്രീ), 16ന് അബൂദബിയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(28 വയസ്സ്, പുരുഷന്‍), 6ന് ബഹ്‌റയ്‌നില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശി(60 വയസ്സ്, പുരുഷന്‍), 12ന് കുവൈത്തില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(29 വയസ്സ്, സ്ത്രീ), 05ന് ഒമാനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(36 വയസ്സ്, പുരുഷന്‍),14ന് ഡല്‍ഹിയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി(43 വയസ്സ്, പുരുഷന്‍), പൂമംഗലം സ്വദേശി(45 വയസ്സ്, പുരുഷന്‍), വെള്ളാങ്കല്ലൂര്‍ സ്വദേശി(46 വയസ്സ്, സ്ത്രീ), തൃശ്ശൂര്‍ സ്വദേശി(40 വയസ്സ്, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് ആകെ 272 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 160 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. നിലവില്‍ രോഗം സ്ഥിരീകരിച്ച 105 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. എറണാകുളം-3, മലപ്പുറം-3, കണ്ണൂര്‍-2 എന്നിങ്ങനെ ആകെ 8 പേരാണ് മറ്റു ജില്ലകളിലായി ചികില്‍സയില്‍ കഴിയുന്നത്. വീടുകളില്‍ 14618 പേരും ആശുപത്രികളില്‍ 132 പേരും ഉള്‍പ്പെടെ ആകെ 14750 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 16 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 52 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1446 പേരെയാണ് പുതിയതായി ചേര്‍ത്തിട്ടുള്ളത്. 905 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്നു വിടുതല്‍ ചെയ്തത്.
ഇതുവരെ ആകെ 7492 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6766 സാംപിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 726 സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതുവരെ പരിശോധിച്ചതില്‍ ആകെ 6507 നെഗറ്റീവ് ഫലവും 259 പോസിറ്റീവ് ഫലവുമാണുള്ളത്. ഇന്ന് 327 സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള ആളുകളുടെ സാംപിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 2556 പേരുടെ സാംപിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 361 ഫോണ്‍ വിളികളാണ് കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നിട്ടുള്ളത്. ഇതുവരെ ആകെ 40,089 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നിട്ടുള്ളത്. 164 പേര്‍ക്ക് സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സലിങ് നല്‍കി. ഇന്ന് റെയില്‍വെ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമായി 576 പേരെ ആകെ സ്‌ക്രീനിങ് ചെയ്തിട്ടുണ്ട്.
Covid: 6 more in Thrissur; Three people through contact
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT