Sub Lead

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന: തീവെട്ടി കൊള്ളയ്‌ക്കെതിരേ പ്രതിഷേധിക്കുക-എസ് ഡിപിഐ

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന: തീവെട്ടി കൊള്ളയ്‌ക്കെതിരേ പ്രതിഷേധിക്കുക-എസ് ഡിപിഐ
X

കണ്ണൂര്‍: പ്രവാസികളില്‍ നിന്നു കൊവിഡ് പരിശോധനയുടെ പേരില്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളില്‍ നിന്നു 72 മണിക്കൂര്‍ പ്രാബല്യമുള്ള കൊവിഡ് ടെസ്റ്റിനു ശേഷം യാത്ര ചെയ്തു വരുന്നവരെ വീണ്ടും ടെസ്റ്റ് ചെയ്യുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. വഴിയെ നടന്നു പോകുന്നവരെ വരെ പിടിച്ചുകെട്ടി കൊവിഡ് ടെസ്റ്റ് സൗജന്യമായി ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. പ്രവാസികളായി പോയി എന്ന ഒറ്റക്കാരണത്താല്‍ അവരെ പിഴിയുന്നു എന്ന് മാത്രമല്ല, കേരളത്തിലെ അറിയപ്പെടുന്ന സ്വകാര്യ ലാബുകളേക്കാള്‍ അധിക തുകയാണ് കണ്ണൂര്‍, കൊച്ചി എയര്‍പോര്‍ട്ടുകളില്‍ നിന്നു ഈടാക്കുന്നത്. ഒരേ ടെസ്റ്റിന് സംസ്ഥാനത്ത് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നത് ഇടനിലക്കാരുടെ കമ്മീഷനാണോ എന്ന് കിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രവാസികള്‍ക്ക് സൗജന്യ പിസിആര്‍ ടെസ്റ്റ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. അല്ലാത്തപക്ഷം പ്രവാസികളെ അണിനിരത്തിയുള്ള പ്രതിഷേധ പരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Covid check for expatriates: SDPI Protest against KIAL


Next Story

RELATED STORIES

Share it