Sub Lead

കൊല്ലത്ത് 10 ദിവസം പ്രായമുള്ള കുഞ്ഞിനു കൊവിഡ്

കൊല്ലത്ത് 10 ദിവസം പ്രായമുള്ള കുഞ്ഞിനു കൊവിഡ്
X

കൊല്ലം: കൊല്ലത്ത് 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 23ന് കൊവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍യിലുള്ള കല്ലുവാതുക്കല്‍ സ്വദേശിനി അടിയന്തിര ശസ്തക്രിയയിലൂടെ ജന്മം നല്‍കിയ പെണ്‍കുഞ്ഞിനാണു കൊവിഡ് സ്ഥിരീകരിച്ചത്. സാംപിള്‍ പരിശോധനാഫലം ലഭിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആറുപേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ 35 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.


Next Story

RELATED STORIES

Share it