Sub Lead

രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക തയ്യാര്‍; ഹോട്ട് സ്‌പോട്ടുകളില്‍ രണ്ടെണ്ണം കേരളത്തില്‍

കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് കേരളത്തില്‍ നിന്നു പട്ടികയിലുള്ളത്.

രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക തയ്യാര്‍; ഹോട്ട് സ്‌പോട്ടുകളില്‍ രണ്ടെണ്ണം കേരളത്തില്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രഭവ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍.10 കൊറോണ ഹോട്ട് സ്‌പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ രണ്ട് സ്ഥലങ്ങള്‍ കേരളത്തിലാണ്. കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് കേരളത്തില്‍ നിന്നു പട്ടികയിലുള്ളത്.

ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ധീന്‍, നോയിഡ എന്നിവയാണ് പട്ടികയില്‍ ആദ്യം ഇടം നേടിയത്.മീററ്റ്, ഫില്‍വാഡ, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുളഅള മറ്റ് നഗരങ്ങള്‍. കൊറോണ ബാധ സാമൂഹിക വ്യാപന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

കൂടുതല്‍ ശ്രദ്ധയും മുന്‍കരുതലും സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും കൈകൊള്ളുന്നതിന് വേണ്ടിയാണ് പട്ടിക തയ്യാറാക്കിയതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രാലയ അധികൃതര്‍ സൂചിപ്പിക്കുന്നത്. വ്യാപകമായ രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കാസര്‍ക്കോട് പട്ടികയില്‍ ഇടംപിടിച്ചത്.

Next Story

RELATED STORIES

Share it