- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് ഉപാധികളോടെ ലോക്ക് ഡൗണില്‍ ഇളവ്; വാണിജ്യ,വ്യവസായ സംരംഭങ്ങള്‍ പുനരാരംഭിക്കാം
സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാം.നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫിസുകളും തുറക്കാം.
ന്യൂഡല്‍ഹി: കൊവിഡ് 19 തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ രാജ്യത്ത് ഉപാധികളോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു.
ചരക്ക് നീക്കം സുഗമമാക്കാം.വാണിജ്യ,വ്യവസായ സംരംഭങ്ങള്‍ പുനരാരംഭിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാം.നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫിസുകളും തുറക്കാം.
ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും അനുവദിക്കും. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമില്ല. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്റേഷന്‍ ജോലികളും പുനരാരംഭിക്കാം.
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളും ഇളവുകളില്‍ പെടും.സാമൂഹിക അകലം പാലിച്ചും, മാസ്‌കുകള്‍ ധരിച്ചും തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കാം.
അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ ഉള്‍പ്പടെ ആളുകള്‍ കൂട്ടും കൂടുന്നതും അനാവശ്യ യാത്രകളും വിലക്കിയിട്ടുണ്ട്. വിമാന സര്‍വീസുകള്‍ക്ക് അനുമതിയില്ല. ട്രെയിന്‍, ബസ് സര്‍വീസുകളും പാടില്ല. ചികിത്സ ആവശ്യങ്ങള്‍ക്കല്ലാതെ അന്തര്‍സംസ്ഥാന, അന്തര്‍ ജില്ല യാത്രകള്‍ക്ക് അനുമതിയില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോച്ചിംഗ് സെന്ററുകളും അടഞ്ഞുകിടക്കും. ഓണ്‍ലൈന്‍ വ്യാപാരം അനുവദിക്കില്ല. സിനിമ ശാലകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതിയില്ല. കല്യാണം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് പരമാവധി 20 പേരേ പങ്കെടുക്കാന്‍ പാടുളളൂ. ദില്ലിയിലും ,പഞ്ചാബിലും അടുത്ത മൂന്ന് വരെ ഇളവുകള്‍ വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ്.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT