Sub Lead

കൊവിഡ്: ലക്ഷദ്വീപില്‍ രാത്രി കര്‍ഫ്യു; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം ദ്വീപിലേക്ക് പ്രവേശനം

കൊവിഡ്: ലക്ഷദ്വീപില്‍ രാത്രി കര്‍ഫ്യു; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം ദ്വീപിലേക്ക് പ്രവേശനം
X

കവരത്തി: കോവിഡ് വ്യാപനം തടയാന്‍ ലക്ഷദ്വീപില്‍ രാത്രി കര്‍ഫ്യു. രാത്രി 10 മുതല്‍ രാവിലെ 7വരെയാണ് നിരോധനം. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ദ്വീപിലേക്ക് പ്രവേശിപ്പിക്കു. ദ്വീപിലെത്തുന്നവര്‍ ഏഴുദിവസം ക്വാറന്റൈനില്‍ കഴിയണം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,61,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,501പേര്‍ മരിച്ചു. 1,38,423 പേര്‍ രോഗ മുക്തി നേടി. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,47,88,209 ആയി. ഇതുവരെയുള്ള രോഗ മുക്തി 1,28,09,643 പേര്‍ക്കാണ്.

ആകെ മരണം 1,77,150. നിലവില്‍ 18,01,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 12,26,22,590 പേര്‍ക്കാണ് ഇതുവരെയായി പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത്.


Next Story

RELATED STORIES

Share it