Sub Lead

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 306 മരണം

ഡല്‍ഹിയില്‍ ഇന്ന് 26,000 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36.24 ശതമാനമാണ്.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 306 മരണം
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ മരണ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 306 പേരാണ് മരിച്ചത്. ഇന്ന് 26,000 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36.24 ശതമാനമാണ്.

രാജ്യത്ത് ഇന്ന് 3,14,835 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇന്നാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ 2,104 കൊവിഡ് മരണങ്ങളും 1,78,841 ഡിസ്ചാര്‍ജുകളും രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം കേസുകളുടെ എണ്ണം 1,59,30,965 ല്‍ എത്തി. 22,91,428 പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 1,84,657 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മൊത്തം 1,34,54,880 പേരാണ് കൊവിഡ് മുക്തരായത്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച രാത്രി 8 മുതല്‍ പ്രാബല്യത്തില്‍ വരും. മെയ് 1 ന് രാവിലെ ഏഴ് വരരേയാണ് നിയന്ത്രണങ്ങള്‍.

Next Story

RELATED STORIES

Share it