Sub Lead

പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിക്ക് കൊവിഡ് ലക്ഷണം; 13 വിദ്യാര്‍ഥികള്‍ ക്വാറന്റൈനില്‍

പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിക്ക് കൊവിഡ് ലക്ഷണം;  13 വിദ്യാര്‍ഥികള്‍ ക്വാറന്റൈനില്‍
X

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നടത്തിയ എല്‍എല്‍ബി പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയും വിദ്യാര്‍ഥിനിക്കൊപ്പം താമസിക്കുന്ന 13 വിദ്യാര്‍ഥികളോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കണ്ണൂര്‍ താവക്കര സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന 13 വിദ്യാര്‍ത്ഥികളാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. സംഭവത്തില്‍ സര്‍വകലാശാല അധികൃതരുടെ പിടിവാശിയാണ് ഇതിനു കാരണമെന്ന് ആരോപിച്ച് കെഎസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ ആസ്ഥാനം ഉപരോധിച്ചു.അടിയന്തര പ്രാധാന്യമില്ലാത്ത പരീക്ഷകള്‍ നടത്താനുള്ള സര്‍വകലാശാലയുടെ പിടിവാശിയാണ് നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിന് കാരണമായതെന്നും വിദ്യാര്‍ത്ഥികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പരീക്ഷ മാറ്റിവയ്ക്കാന്‍ തയ്യാറാവാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും



ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് സര്‍വകലാശാല ഷെഡ്യൂള്‍ ചെയ്ത മുഴുവന്‍ പരീക്ഷകളും മാറ്റിവക്കണമെന്നും കെഎസ് യു ആവശ്യപ്പെട്ടു. തുടര്‍ന്ന് വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുള്‍പ്പടെയുള്ളവരുമായി നടന്ന യോഗത്തില്‍ നേരത്തെ നിശ്ചയിച്ച യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലെ ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കാനും തീരുമാനമായി. കെ എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ഫര്‍ഹാന്‍ മുണ്ടേരി, സി എച്ച് റിബിന്‍, അക്ഷയ് ആയിക്കര നേതൃത്വം നല്‍കി.

Covid symptom in exam student; 13 students in quarantine


Next Story

RELATED STORIES

Share it