Sub Lead

ലോകത്ത് കൊവിഡ് ബാധിതര്‍ 88 ലക്ഷത്തിലേക്ക്; മരണസംഖ്യ 5 ലക്ഷം അടുക്കുന്നു

അമേരിക്കയില്‍ ഇതുവരെ 2,297,190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1.21ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ അമേരിക്കയില്‍ 700ല്‍ പരം ആളുകളാണ് മരിച്ചത്.

ലോകത്ത് കൊവിഡ് ബാധിതര്‍ 88 ലക്ഷത്തിലേക്ക്; മരണസംഖ്യ 5 ലക്ഷം അടുക്കുന്നു
X

വാഷിങ്ടണ്‍: ലാകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവില്‍ 8,757,750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നു. 4,62,519 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം 4,625,445 പേര്‍ രോഗമുക്തരായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയില്‍ ഇതുവരെ 2,297,190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1.21ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ അമേരിക്കയില്‍ 700ല്‍ പരം ആളുകളാണ് മരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിനെയാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ 10.38ലക്ഷം പേര്‍ വൈറസ് ബാധിതരായി. 49,090 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

റഷ്യയില്‍ 5.69 ലക്ഷം പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. 7,841 പേര്‍ മരിക്കുകയും ചെയ്തു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് 24 മണിക്കൂറിനിടെ 13,586 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 336 മരണവും റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 12,573 ആയും രോഗബാധിതരുടെ എണ്ണം 3,80,532 ആയും ഉയര്‍ന്നു.

രോഗമുക്തരായവരുടെ എണ്ണം ചികില്‍സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായി തുടരുന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസം പകരുന്നത്. ഇന്ത്യയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 204710 പേരാണ് ഇതുവരെ രോഗമുക്തരായത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,63,248 ആണ്.

അതേസമയം കൊവിഡ് അപകടകരമായ രീതിയില്‍ പടരുകയാണെന്ന് ലോകാരോഗ്യ സംഘടനയ മുന്നറിയിപ്പ് നല്‍കി. ലോകം ഏറ്റവും അപകടകരമായ ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്കാണ് ലോക വ്യാപകമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ലോകം പുതിയതും അപകടകരവുമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനം പറഞ്ഞു. വളരെ വേഗത്തിലാണ് വൈറസ് പടരുന്നത്. അങ്ങേയറ്റം അപകടരമായ രീതിയിലാണ് ഇതിന്റെ വ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക അകലം പാലിച്ചുകൊണ്ടും അങ്ങേയറ്റം കരുതല്‍ നടപടികള്‍ എടുത്തും കൊണ്ടും മാത്രമെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.







Next Story

RELATED STORIES

Share it