- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റവന്യൂ വകുപ്പ് പൂർണ പരാജയം; യുഎപിഎ നടപ്പിലാക്കുന്നു; രൂക്ഷവിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സമ്മേളനം
നമ്മുടെ ജില്ലയില്‍ അനേകര്‍ക്ക് പട്ടയങ്ങള്‍ ലഭ്യമാക്കി, എന്നാല്‍ ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പഠിച്ച് അവക്കെല്ലാം പരിഹാരം കാണുന്നതില്‍ റവന്യൂ വകുപ്പ് പരാജയമാണ്.
തൊടുപുഴ: സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സമ്മേളന പ്രവർത്തന റിപോർട്ട്. ആഭ്യന്തര വകുപ്പിനെതിരേയും കടുത്ത വിമർശനമാണ് പ്രവർത്തന റിപോർട്ടിലുള്ളത്. എൽഡിഎഫ് നയങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നാണ് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി നിലപാട്.
നമ്മുടെ ജില്ലയില്‍ അനേകര്‍ക്ക് പട്ടയങ്ങള്‍ ലഭ്യമാക്കി, എന്നാല്‍ ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പഠിച്ച് അവക്കെല്ലാം പരിഹാരം കാണുന്നതില്‍ റവന്യൂ വകുപ്പ് പരാജയമാണ്. ഭൂപരിഷ്‌കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. പാട്ട കാലാവധി കഴിഞ്ഞതും അനധികൃതമായി ഉടമകള്‍ കൈവശം വച്ചിരിക്കുന്നതുമായ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ നടപ്പാക്കാന്‍ പാടില്ല എന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്. എന്നാല്‍ കേരളത്തിലെ പോലിസ് ഈ നിയമവും നടപ്പാക്കുകയാണ്. പോലിസിന്റെ പ്രവര്‍ത്തനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മേല്‍ കരിവാരി തേക്കുകയാണ്. പല മേഖലകളിലും അഴിമതി നടമാടുകയാണ്. ഓഫിസുകളിലെ താക്കോല്‍ സ്ഥാനത്ത് അഴിമതിക്കാര്‍ വാഴുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നടത്തുന്നു. തണ്ടര്‍ബോള്‍ട്ട് പോലുള്ള പ്രത്യേക പോലിസ് സംവിധാനം ഇതിനായി ഉപയോഗിക്കുന്നു. ജനകീയ മന്ത്രിക്ക് ചേരാത്ത വിധം പോലിസ് മന്ത്രിക്ക് സുരക്ഷയുടെ പേരില്‍ അകമ്പടി സൃഷ്ടിക്കുന്നുവെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ആഗസ്ത് 28 ന് പൊതുചർച്ചയും സമാപന ദിവസമായ 29 ന് ജില്ലാ കൗൺസിൽ അംഗങ്ങളേയും തിരഞ്ഞെടുക്കും. മൂന്ന് ടേം പൂർത്തിയായതിനാൽ നിലവിലെ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ മാറാനാണ് സാധ്യത. മണ്ഡലം കമ്മിറ്റികളിൽ കെ ഇ ഇസ്മായിൽ പക്ഷത്തിന് മേൽക്കൈ ഉള്ള ജില്ലയാണ് ഇടുക്കി. കൺട്രോൾ കമ്മീഷനംഗം മാത്യു വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം കെ സലിം കുമാർ, എന്നിവർക്കാണ് അടുത്ത സെക്രട്ടറി സ്ഥാനത്തേക്കുള്ള സാധ്യത.
RELATED STORIES
കുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താന്‍...
29 Nov 2024 12:50 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; ഒരു ഗോളിന് ഗോവയ്ക്ക്...
28 Nov 2024 6:13 PM GMTആനയില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമോ?; ആന എഴുന്നള്ളത്ത് അനിവാര്യ...
28 Nov 2024 5:34 PM GMT'ടര്‍ക്കിഷ് തര്‍ക്കം'; സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും...
28 Nov 2024 4:06 PM GMTഅച്ചാറും നെയ്യും കൊപ്രയും പാടില്ല; യുഎഇയിലേക്ക് പോകുന്നവര്‍ക്ക് പുതിയ...
28 Nov 2024 2:24 PM GMTപതിനാറ് വയസുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പാടില്ല; നിയമം പാസാക്കി...
28 Nov 2024 2:17 PM GMT