Sub Lead

അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയവര്‍ ഇപ്പോഴും പോലിസ് കസ്റ്റഡിയിലെന്ന് മാവോവാദി പ്രസ്താവന

അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയവരെ ഇപ്പോഴും പോലിസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതായി കത്തില്‍ ആരോപിക്കുന്നു. ഇതില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ഇടപെടണമെന്നുമാണ് ആവശ്യം.

അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയവര്‍ ഇപ്പോഴും പോലിസ് കസ്റ്റഡിയിലെന്ന് മാവോവാദി പ്രസ്താവന
X

കല്‍പറ്റ: അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയവരെ ഇപ്പോഴും പോലിസ് കസ്റ്റഡിയില്‍ വെച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ആവശ്യപ്പെട്ട് വയനാട് പ്രസ് ക്ലബിലേക്ക് വീണ്ടും മാവോവാദി കത്ത്. മാവോവാദി സംഘടനയുടെ നാടുകാണി ഏരിയാ കമ്മറ്റിയില്‍ നിന്നാണ് കത്ത് ലഭിച്ചത്.

അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയവരെ ഇപ്പോഴും പോലിസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതായി കത്തില്‍ ആരോപിക്കുന്നു. ഇതില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ഇടപെടണമെന്നുമാണ് ആവശ്യം.

ബാബരി വിധിക്കെതിരേയും അട്ടപ്പാടി ഏറ്റുമുട്ടലിനെതിരെയും ഇതിനു മുമ്പ് വയനാട് പ്രസ്സ് ക്ലബ്ബില്‍ കത്ത് ലഭിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ് തപാല്‍ മാര്‍ഗം വയനാട് പ്രസ് ക്ലബിലെത്തിയത്.

Next Story

RELATED STORIES

Share it