Sub Lead

എഡിഎമ്മിന്റെ മരണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി പി ദിവ്യയെ മാറ്റി

കെ കെ രത്‌നകുമാരി പ്രസിഡന്റാവും. നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് ദിവ്യ

എഡിഎമ്മിന്റെ മരണം:  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി പി ദിവ്യയെ മാറ്റി
X

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി സിപിഎം. ദിവ്യയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടെന്നും അത് അവര്‍ അംഗീകരിച്ചെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ദിവ്യ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ കെ രത്‌നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

അഴിമതിക്കെതിരേ സദുദ്ദേശപരമായ വിമര്‍ശനപരമായിരുന്നുവെന്നും പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു എന്ന പാര്‍ടി നിലപാട് ശരിവെക്കുന്നു. അതിനാല്‍ സ്ഥാനം രാജിവെക്കുന്നു. പോലിസ് അന്വേഷണവുമായി സഹകരിക്കും. നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it