Sub Lead

പാനൂരിനടുത്ത് സിപിഎം നേതാവിന്റെ വീടിന് ബോംബേറ്; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

പാനൂരിനടുത്ത് സിപിഎം നേതാവിന്റെ വീടിന് ബോംബേറ്; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം
X

പാനൂര്‍: കണ്ണവം പോലിസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവാഞ്ചേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരേ ബോംബാക്രണം. സിപിഎം കണ്ണാടിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി അമല്‍ കുറ്റിയന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ബോംബേറുണ്ടായത്. സംഭവത്തില്‍ പോലിസ് കേസെടുത്തു. പുറത്ത് ഉഗ്രസ്‌ഫോടനശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് വാതില്‍ തുറന്നുനോക്കുമ്പോഴെക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

നേരത്തെ സിപിഎം- ബിജെപി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ചെറുവാഞ്ചേരി. കണ്ണവം പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉഗ്രശക്തിയുള്ള നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് സൂചന. ബോംബ് സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ബോംബേറ് നടന്ന വീട് സന്ദര്‍ശിച്ചതിനുശേഷം സിപിഎം ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it