Sub Lead

നിയമസഭാ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി; പാലക്കാട് ഡോ.പി സരിന്‍, ചേലക്കരയില്‍ യു ആര്‍ പ്രദീപ്

ബിജെപിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫിനെയും ബിജെപിയേയും നേരിടുക എന്നതാണ് പാര്‍ടിയുടെ ലക്ഷ്യമെന്നും എം ഗോവിന്ദന്‍

നിയമസഭാ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി; പാലക്കാട് ഡോ.പി സരിന്‍, ചേലക്കരയില്‍ യു ആര്‍ പ്രദീപ്
X

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഡോ.പി സരിന്‍ മല്‍സരിക്കും. ചേലക്കരയില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ് മല്‍സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. പാലക്കാട് വളരെ ചെറിയ ഭൂരിപക്ഷത്തിലാണ് മുമ്പ് ഷാഫി പറമ്പില്‍ വിജയിച്ചതെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.

അവിടെ നിന്നാണ് ഷാഫിയെ വടകരയില്‍ ശൈലജ ടീച്ചര്‍ക്കെതിരേ മല്‍സരിക്കാന്‍ കൊണ്ടുവന്നത്. വടകരയില്‍ ജയിച്ചിരുന്ന കെ മുരളീധരനെ ഒഴിവാക്കിയാണ് ഷാഫിയെ കൊണ്ടുവന്നത്. ഇത് കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ആണ് കാണിക്കുന്നത്. തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലും കോണ്‍ഗ്രസാണ് ബിജെപിക്ക് സീറ്റ് സമ്മാനിച്ചത്. അത് ഇല്ലാതാക്കാന്‍ അവസാനം സിപിഎം വരേണ്ടി വന്നു. പിന്നീട് തൃശൂര്‍ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് ബിജെപിക്ക് നല്‍കി. ഇപ്പോള്‍ പാലക്കാട് നല്‍കാന്‍ ശ്രമിക്കുകയാണ്. ബിജെപിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫിനെയും ബിജെപിയേയും നേരിടുക എന്നതാണ് പാര്‍ടിയുടെ ലക്ഷ്യമെന്നും എം വി ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സിപിഐയുടെ സത്യന്‍ മൊകേരിയാണ് ഇത്തവണ മല്‍സരിക്കുന്നത്.

Next Story

RELATED STORIES

Share it