Sub Lead

തൃശൂര്‍ പൂരം കലക്കല്‍: ഗൂഡാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘം

തൃശൂര്‍ പൂരം കലക്കല്‍: ഗൂഡാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘം
X

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കാന്‍ ഗൂഡാലോചന നടന്നോയെന്ന കാര്യം അന്വേഷിക്കാന്‍ പ്രത്യേക പോലിസ് സംഘം രൂപീകരിച്ചു. െ്രെകംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷാണ് അന്വേഷണ സംഘത്തിന്റെ തലവന്‍. ഡിഐജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ബിജു വി നായര്‍, ഇന്‍സ്‌പെക്ടര്‍മാരായ ചിത്തരഞ്ജന്‍, ആര്‍ ജയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റു അംഗങ്ങള്‍.

വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത്കുമാര്‍ നല്‍കിയ റിപോര്‍ട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയതിനു പിന്നാലെയാണ് തുടരന്വേഷണത്തിനു തീരുമാനമായത്. ത്രിതല അന്വേഷണമാണു പ്രഖ്യാപിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത്കുമാറിന് ഉണ്ടായ വീഴ്ചകള്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന െ്രെകംബ്രാഞ്ച് എഡിജിപിയായിരിക്കും അന്വേഷിക്കുക. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവിയും അന്വേഷണം നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it