- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎസ് ഡിഎസ് റിപോര്‍ട്ട്: പോലിസ് സേനയിലെ മുസ്‌ലിം വിരുദ്ധതയുടെ ആഴം അപകടകരം-പോപുലര്‍ ഫ്രണ്ട്
വര്‍ഗീയ ശക്തികള്‍ പോലിസ് സേനയില്‍ എത്രത്തോളം അവരുടെ വേരുകള്‍ ആഴ്ത്തിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് സിഎസ്ഡിഎസ് റിപോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മുസ്‌ലിംകളെ പോലെ അന്യവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പോലിസില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ല. ഇന്ത്യയിലെ ജയിലുകളില്‍ മുസ്‌ലിംകള്‍ നിറഞ്ഞുകവിയുന്നതിന്റെയും അവര്‍ക്കെതിരായ കസ്റ്റഡി പീഡനങ്ങളുടെയും കാരണമടക്കം മുസ്‌ലിംകളോടുള്ള പോലിസിന്റെ ദൈനംദിന സമീപനം കൂടുതല്‍ വ്യക്തമാവുകയാണ്.
ന്യൂഡല്‍ഹി: സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസ്(സിഎസ്ഡിഎസ്) പ്രസിദ്ധീകരിച്ച 'ദി സ്റ്റാറ്റസ് ഓഫ് പോലിസിങ് ഇന്‍ ഇന്ത്യ റിപോര്‍ട്ട്' ആര്‍എസ്എസിന്റെ മുസ്‌ലിം വിരുദ്ധ പ്രത്യയശാസ്ത്രം രാജ്യത്തെ പോലിസുകാരില്‍ അപകടരമാംവിധം ആഴത്തില്‍ സ്വാധീനം ചെലുത്തിയതിന്റെ തെളിവാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പ്രസ്താവിച്ചു. പുതിയ കണ്ടെത്തലുകളുടെ സാഹചര്യത്തില്‍, നമ്മുടെ പോലിസ് സേനകളെ കൂടുതല്‍ സമഗ്രവും നിഷ്പക്ഷവുമാക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. മുസ്‌ലിംകള്‍ സ്വാഭാവികമായി കുറ്റവാസനയുള്ളവരാണെന്ന് കരുതുന്നുവെന്ന് സിഎസ്ഡിഎസ് ഗവേഷകര്‍ സര്‍വേയ്ക്കു വിധേയമാക്കിയ എല്ലാ പോലിസുദ്യോഗസ്ഥരും വ്യക്തമാക്കിയത് തികച്ചും അമ്പരപ്പിക്കുന്ന വിവരമാണ്. അവരില്‍ 35 ശതമാനം പേരും ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങളെ അനുകൂലിക്കുന്നുവെന്ന കണ്ടെത്തല്‍ കണ്ണുതുറപ്പിക്കണം. ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന അന്ധവിശ്വാസത്തിന്റെയും സഹജീവികളോടുള്ള വെറുപ്പിന്റെയും ആഴത്തില്‍ നിന്നും ഇന്ത്യന്‍ മനസ്സുകള്‍ മോചിതമല്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഈ ഭീതിയും വെറുപ്പും ബിജെപി രാഷ്ട്രീയമായി മുതലെടുക്കുകയാണ്.
വര്‍ഗീയ ശക്തികള്‍ പോലിസ് സേനയില്‍ എത്രത്തോളം അവരുടെ വേരുകള്‍ ആഴ്ത്തിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് സിഎസ്ഡിഎസ് റിപോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മുസ്‌ലിംകളെ പോലെ അന്യവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പോലിസില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ല. ഇന്ത്യയിലെ ജയിലുകളില്‍ മുസ്‌ലിംകള്‍ നിറഞ്ഞുകവിയുന്നതിന്റെയും അവര്‍ക്കെതിരായ കസ്റ്റഡി പീഡനങ്ങളുടെയും കാരണമടക്കം മുസ്‌ലിംകളോടുള്ള പോലിസിന്റെ ദൈനംദിന സമീപനം കൂടുതല്‍ വ്യക്തമാവുകയാണ്. പട്ടാപ്പകല്‍ മുസ്‌ലിംകള്‍ തല്ലിക്കൊലകള്‍ക്കിരയായിട്ടും കുറ്റവാളികള്‍ രക്ഷപ്പെടുന്നത് എങ്ങനെയെന്നും റിപോര്‍ട്ട് വെളിവാക്കുന്നു. മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് വിധിപറഞ്ഞ 41 കേസുകളില്‍ 40 എണ്ണത്തിലും കുറ്റവാളികള്‍ രക്ഷപ്പെട്ടത് കുറ്റപത്രത്തിലെ പഴുതുമൂലവും പോലിസിന്റെ ഭാഗത്തുനിന്നുള്ള താല്‍പര്യമില്ലായ്മയും മൂലമാണെന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ട് ഈയിടെ പുറത്തുവന്നിരുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട ഏകകേസിലെ പ്രതികള്‍ മുസ്‌ലിംകളുമായിരുന്നു. പോലിസിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് പരിഹരിക്കുകയും അടിസ്ഥാനരഹിതമായ ഊഹങ്ങളും മുന്‍വിധികളും ഇല്ലാതാക്കാനുള്ള പരിശീലനവുമാണ് പോലിസ് സേനയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള പ്രാഥമിക നടപടികളെന്നും ഇ അബൂബക്കര്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
നഷ്ടമില്ലാതെ അധിനിവേശം നടത്താന്‍ കഴിയുമെന്ന മിഥ്യാധാരണ ഇസ്രായേല്‍...
14 Jan 2025 6:14 PM GMTജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി; പികെ ഫിറോസിന്റെ വാറന്റിനെതിരായ...
14 Jan 2025 5:07 PM GMTതാഹിര്‍ ഹുസൈന് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാം, എസ്കോര്‍ട്ട്...
14 Jan 2025 4:37 PM GMTവനനിയമ ഭേദഗതി ബില്ല് വരും നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല
14 Jan 2025 4:21 PM GMTബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിനെ കൂട്ടബലാല്‍സംഗക്കേസില്‍...
14 Jan 2025 4:10 PM GMTപീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു പെണ്‍കുട്ടി കൂടി മരിച്ചു
14 Jan 2025 3:28 PM GMT