Sub Lead

ഭ്രാന്തന്‍ ട്രംപ്, പിതാവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതണ്ട: മുന്നറിയിപ്പുമായി ഖാസിം സുലൈമാനിയുടെ മകള്‍

തെഹ്‌റാനില്‍ പിതാവിന്റെ സംസ്‌കാര ചടങ്ങിനിടെ ലക്ഷങ്ങളെ സാക്ഷി നിര്‍ത്തിയാണ് സൈനബ് യുഎസിനെതിരേ ആഞ്ഞടിച്ചത്. ഖാസിം സുലൈമാനിയുടെ മരണം യുഎസിന് ഇരുണ്ട ദിനങ്ങളാവും കൊണ്ടുവരികയെന്നും അവര്‍ പറഞ്ഞു.

ഭ്രാന്തന്‍ ട്രംപ്, പിതാവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചെന്ന്   കരുതണ്ട: മുന്നറിയിപ്പുമായി ഖാസിം സുലൈമാനിയുടെ മകള്‍
X

തെഹ്‌റാന്‍: യുഎസിനും അതിന്റെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു ശക്തമായ മുന്നറിയിപ്പ് നല്‍കി യുഎസ് വ്യോമാക്രമണത്തിലൂടെ വധിച്ച ഖുദ്‌സ്് സേന തലവന്‍ ഖാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി.


തെഹ്‌റാനില്‍ പിതാവിന്റെ സംസ്‌കാര ചടങ്ങിനിടെ ലക്ഷങ്ങളെ സാക്ഷി നിര്‍ത്തിയാണ് സൈനബ് യുഎസിനെതിരേ ആഞ്ഞടിച്ചത്. ഖാസിം സുലൈമാനിയുടെ മരണം യുഎസിന് ഇരുണ്ട ദിനങ്ങളാവും കൊണ്ടുവരികയെന്നും അവര്‍ പറഞ്ഞു. 'ഭ്രാന്തന്‍ ട്രംപ്, തന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്- സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ സൈനബ് സുലൈമാനി പറഞ്ഞു.


പശ്ചിമേഷ്യയിലെ യുഎസ് സൈനികരുടെ മാതാപിതാക്കളുടെ ഇനിയുള്ള നാളുകള്‍ സ്വന്തം മക്കളുടെ മരണവാര്‍ത്ത കേള്‍ക്കാനുള്ള കാത്തിരിപ്പിന്‍േറതാകും. എന്റെ പിതാവിന്റെ രക്തസാക്ഷിത്വം തങ്ങളെ തകര്‍ക്കുകയില്ല. അദ്ദേഹം തങ്ങങ്ങളുടെ ആത്മാവില്‍ പുനര്‍ജനിക്കുകയും പ്രതികാരത്തിനായി ഞങ്ങള്‍ അവസാനം വരെ പോരാടുകയും ചെയ്യും. മുഖാമുഖം നിന്നു പോരാടാതെ ദൂരെ നിന്നു മിസൈല്‍ അയച്ച ട്രംപ് ഭീരുവാണ്. ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല ഇതിന് പ്രതികാരം ചെയ്യുമെന്ന് തനിക്കുറപ്പാണ്- തെഹ്‌റാനില്‍ തടിച്ചുകൂടിയ പതിനായിരങ്ങളുടെ മുദ്രാവാക്യം വിളികള്‍ക്കിടെ സൈനബ് വ്യക്തമാക്കി.


പശ്ചിമേഷ്യയിലെ യുഎസ് പട്ടാളക്കാരുടെ കുടുംബങ്ങള്‍ അറിയാന്‍... സിറിയ, ലെബനന്‍, അഫ്ഗാന്‍, യമന്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ ആരൊക്കെയാണോ യുഎസിന്റെ ക്രൂരമായ യുദ്ധങ്ങള്‍ക്ക് കൂട്ടുനിന്നത് അവരുടെ കുടുംബങ്ങള്‍ കാത്തിരിക്കണം. മക്കളുടെ മരണ വാര്‍ത്ത അധികം വൈകാതെ നിങ്ങളെ തേടിയെത്തും. പിതാവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചു എന്ന് യുഎസ് കരുതരുതെന്നും സൈനബ് പറഞ്ഞു.


നേരത്തേ ട്രംപിനെ വധിക്കുന്നവര്‍ക്ക് ഇറാന്‍ 80 ദശലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഇറാഖി തലസ്ഥാനമായ ബഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് യുഎസ് ഖാസിം സുലൈമാനിയെ വധിച്ചത്.


Next Story

RELATED STORIES

Share it