Sub Lead

കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ നീട്ടി

കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ നീട്ടി
X

തിരുവന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി കഴിയുകയും പോലിസ് കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച അപേക്ഷ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച വൈകീട്ടോടെ സസ്‌പെന്‍ഷന്‍ നീട്ടിയ ഉത്തരവ് പുറത്തിറങ്ങിയത്. ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ രംഗത്തെത്തിയിരുന്നു.




Next Story

RELATED STORIES

Share it