Sub Lead

പുഷ്പ 2 റിലീസിനിടെ സംഘര്‍ഷം; തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചു,

ഇന്നലെ രാത്രി സന്ധ്യാ തിയറ്ററിലുണ്ടായ സംഭവവികാസങ്ങളില്‍ 35കാരിയായ സ്ത്രീയാണ് മരിച്ചത്.

പുഷ്പ 2 റിലീസിനിടെ സംഘര്‍ഷം; തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചു,
X

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2' സിനിമയുടെ റിലീസിനിടെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഇന്നലെ രാത്രി സന്ധ്യാ തിയറ്ററിലുണ്ടായ സംഭവവികാസങ്ങളില്‍ 35കാരിയായ സ്ത്രീയാണ് മരിച്ചത്. ഇവരുടെ മകന്‍ അടക്കം രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. റിലീസിന് മുന്നോടിയായി ആരാധകരുടെ വലിയനിര തന്നെ തീയറ്ററിന് മുന്നിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും അവിടെ എത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. പിന്നാലെ ലാത്തിവീശുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വന്‍ വിജയമായി മാറിയ 'പുഷ്പ: ദി റൈസി'ന്റെ രണ്ടാം ഭാഗമാണ് 'പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് 'പുഷ്പ 2'. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍.

Next Story

RELATED STORIES

Share it