- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നു; കെജ് രിവാളിന്റെ ആരോഗ്യ നിലയില്‍ അതൃപ്തി അറിയിച്ച് അഭിഭാഷകന്
ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ആരോഗ്യ നിലയില്‍ കോടതിയില്‍ അതൃപ്തി അറിയിച്ച് അഭിഭാഷകന്. കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാധീതമായി താഴുന്നുണ്ടെന്നാണ് അഭിഭാഷകന് അഭിഷേക് സിങ്വി കോടതിയെ അറിയിച്ചത്.
ഉറക്കത്തിനിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാധീതമായി കുറയുന്നുവെന്നും ഇതുവരെ അഞ്ചുതവണ ഇത്തരത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞെന്നും അഭിഷേക് സിങ്വി കോടതിയില്‍ പറഞ്ഞു. പഞ്ചസാരയുടെ അളവ് 50ല്‍ താഴ്ന്നുവെന്നും ഇത്തരത്തില്‍ സംഭവിക്കുന്നത് അപകടകരമാണെന്നും അഭിഷേക് സിങ്വി കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ കെജ്രിവാള് ഒരിക്കലും ഉറക്കത്തില്‍ നിന്ന് ഉണരാതെയാകുമെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ് രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി വാദം കേള്‍ക്കുമ്പോഴായിരുന്നു അഭിഷേക് സിങ്വി ആരോഗ്യനിലയെ കുറിച്ച് കോടതിയെ ധരിപ്പിച്ചത്. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയ്ക്കൊപ്പം സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതി വിധി പറയാനായി മാറ്റി.
RELATED STORIES
നാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMT