Sub Lead

കെജ്‌രിവാള്‍ ജയിലില്‍നിന്ന് ഭരിക്കില്ലെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന

കെജ്‌രിവാള്‍ ജയിലില്‍നിന്ന് ഭരിക്കില്ലെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന
X

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കില്ലെന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. ജയിലില്‍കിടന്നാലും മുഖ്യമന്ത്രിയായി തുടരുമെന്ന എഎപി നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാമര്‍ശം. സര്‍ക്കാരിനെ ജയിലില്‍ നിന്ന് നയിക്കില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിലാണ് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാര്‍ച്ച് 21ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി മാര്‍ച്ച് 28 വരെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നേരത്തേ കെജ് രിവാളും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയും പല വിഷയങ്ങളിലും ഏറ്റുമുട്ടിയിരുന്നു.

Next Story

RELATED STORIES

Share it