Sub Lead

ചെങ്കോട്ടയിലെ അക്രമങ്ങള്‍: ദീപ് സിദ്ദു അറസ്റ്റില്‍

ചെങ്കോട്ടയിലെ അക്രമങ്ങള്‍: ദീപ് സിദ്ദു അറസ്റ്റില്‍
X

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയിലെ അക്രമങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റില്‍. അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഒളിവിലായിരുന്നു ഇയാള്‍. പഞ്ചാബില്‍ നിന്നും ഡല്‍ഹി പോലിസിലെ പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടനെതിരെ പോലിസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തി കേസ് എടുത്തിരുന്നു.

അക്രമ സംഭവങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയ നടനെതിരെ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയും സമൂഹമാധ്യമങ്ങളില്‍ ദീപ് സിദ്ധുവിന്റെ വിഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒളിസങ്കേതത്തില്‍ സ്വയം ചിത്രീകരിച്ച വിഡിയോകള്‍ വിദേശത്തുള്ള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പോലിസിന്റെ നിഗമനം.

കര്‍ഷക നേതാക്കള്‍ക്കെതിരെയും ഡല്‍ഹി പോലിസിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ച് ദീപ് സിദ്ധു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോ വിദേശത്തു നിന്നാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നു പോലിസ് കണ്ടെത്തിയിരുന്നു. കേന്ദ്രവും ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം ഇയാള്‍ പുലര്‍ത്തിയിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it