Sub Lead

ഡല്‍ഹി വംശഹത്യ: 'വിദ്വേഷ പ്രസംഗത്തില്‍ പശ്ചാതാപമില്ല, വേണ്ടി വന്നാല്‍ ആവര്‍ത്തിക്കും'; ബിജെപി നേതാവ് കപില്‍ മിശ്ര

ഡല്‍ഹി വംശഹത്യ: വിദ്വേഷ പ്രസംഗത്തില്‍ പശ്ചാതാപമില്ല, വേണ്ടി വന്നാല്‍ ആവര്‍ത്തിക്കും; ബിജെപി നേതാവ് കപില്‍ മിശ്ര
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെചൊല്ലി കഴിഞ്ഞ വര്‍ഷം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തെ അനുകൂലിച്ച്‌വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ഡല്‍ഹി വംശഹത്യക്ക് മുമ്പ് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ തനിക്ക് പശ്ചാതാപമില്ലന്നും വേണ്ടി വന്നാല്‍ ഇനിയും ആവര്‍ത്തിക്കുമെന്നും കപില്‍ മിശ്ര പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് ''ഡല്‍ഹി കലാപം 2020 ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന പുസ്തക ചര്‍ച്ചയിലാണ് മിശ്രയുടെ പ്രകോപന പ്രസ്താവന.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന പറഞ്ഞ് വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പൗരത്വനിയമ ഭേദഗതിക്ക് എതിരെ നടക്കുന്ന പ്രതിക്ഷേധങ്ങളെ 'മിനി പാക്കിസ്താന്‍' എന്ന് മിശ്ര വിശേഷിപ്പിച്ചിരുന്നു. മിശ്രയുടെ ആ ട്വീറ്റ് നിക്കം ചെയ്യാന്‍ ട്വിറ്ററിനോട് തിരഞ്ഞെടുപ്പ് കമ്മീക്ഷന്‍ ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിയുന്നത് വരെ കാത്തിരിക്കും, അതിനു ശേഷം സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കില്‍ ബാക്കി ഞങ്ങല്‍ നോക്കാം എന്ന വിവാദ പരാമര്‍ശമാണ് സമാധാനപരമായ പ്രതിക്ഷേധം കലാപത്തില്‍ അവസാനിക്കാന്‍ കാരണം. മൂന്ന് ദിവസം നീണ്ട സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്‌ലിം പ്രദേശങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പോലിസിന്റെ നിഷ്‌ക്രിയത്വം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിരുന്നു.

സുപ്രിം കോടതി അഭിഭാഷക മോണിക്ക അരോറ, മിറന്ദ ഹൗസ്,അസിസറ്റന്‍ഡ് പ്രൊഫസര്‍ സൊണ്‌ലി ചിതല്‍ക്കര്‍, എഴുത്തുകാരിയും ഡല്‍ഹി യൂണിവേഴിസിറ്റ് അദ്ധ്യാപികയുമായ പ്രേരണ മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്ന് എഴുതിയതാണ് 'ഡല്‍ഹി കലാപം 2020 ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' ഈ പുസ്തകം ബ്ലൂംസ്‌ബെറി ഇന്ത്യ ആദ്യം പ്രസിദ്ധീകരിക്കാനൊരുങ്ങിരുന്നു. പിന്നീട് പുസ്തകം പ്രകാശനച്ചടങ്ങില്‍ കപില്‍ മിശ്രയെ ഉള്‍പ്പെടുത്തിയതിന് ബ്ലൂംസ്ബറിക്കെതിരേ ട്വിറ്ററില്‍ ചരിത്രകാരന്‍മാരും സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരുമായ നിരവധി പേര്‍ വിമര്‍ശനവുമായെത്തി. പിന്നീട് അവര്‍ തന്നെ പിന്‍വലിച്ചു. പുസ്തകം കള്ളം പ്രചരിപ്പിക്കുന്നതാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസാധകരുടെ പിന്‍മാറ്റം.




Next Story

RELATED STORIES

Share it