Sub Lead

കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം

ശ്രീകണ്ഠപുരം എള്ളരിഞ്ഞി പാരാട്ടുക്കുന്നില്‍ രജീഷിന്റെ ഭാര്യ പ്രവീണ(30)യാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.

കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം
X

കണ്ണൂര്‍: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. ശ്രീകണ്ഠപുരം എള്ളരിഞ്ഞി പാരാട്ടുക്കുന്നില്‍ രജീഷിന്റെ ഭാര്യ പ്രവീണ(30)യാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.

ബാങ്ക് ജീവനക്കാരിയായ പ്രവീണയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇരിക്കൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പരിശോധനകള്‍ക്ക് ശേഷം ഉടന്‍ തന്നെ പ്രവീണയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. പതിനൊന്ന് മണിയോടെയാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ 108 ആംബുലന്‍സ് കണ്ട്രോള്‍ റൂമിലേക്ക് ആംബുലന്‍സ് ആവശ്യപ്പെട്ട് ഡോക്ടറുടെ സന്ദേശം എത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരിക്കൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സിന് സന്ദേശം കൈമാറി. കണ്ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നിഷയും, പൈലറ്റ് ധനേഷും സ്ഥലത്തെത്തി പ്രവീണയെ ആംബുലന്‍സിലേക്ക് മാറ്റി.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുറുമാത്തൂര്‍ വെച്ച് 11.20ഓടെ പ്രവീണ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രസവം എടുത്തശേഷം അമ്മക്കും കുഞ്ഞിനും നിഷ പ്രഥമ ശുശ്രൂശ നല്‍കി. ഒപ്പമുണ്ടായിരുന്ന പ്രവീണയുടെ സഹോദരന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സ് ഡ്രൈവര്‍ ധനേഷ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it