Sub Lead

എച്ച്ഡി ദേവഗൗഡ കര്‍ണാടകയില്‍നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കും

നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നു അദ്ദേഹത്തിന്റെ മകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാര സ്വാമി അറിയിച്ചു.

എച്ച്ഡി ദേവഗൗഡ കര്‍ണാടകയില്‍നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കും
X

ബംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. പാര്‍ട്ടി എംഎല്‍എമാരുടേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടേയും മറ്റു നേതാക്കന്‍മാരുടേയും അഭ്യര്‍ഥന പ്രകാരമാണ് ഈ നടപടി. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നു അദ്ദേഹത്തിന്റെ മകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാര സ്വാമി അറിയിച്ചു.

ബിജെപി രണ്ടുപേരെയും കോണ്‍ഗ്രസ് ഒരാളെയും ജയിപ്പിച്ചതിനുശേഷം ബാക്കിവരുന്ന വോട്ടുകള്‍ ദേവഗൗഡയ്ക്ക് നല്‍കുമെന്നാണ് സൂചന.മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന ഖാര്‍ഗെയെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളായി അശോക് ഗാസ്തി, എറന്ന കടാഡി എന്നിവരെ ബിജെപി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരംഗത്തെ രാജ്യസഭയിലേക്ക് വിജയിപ്പിക്കണമെങ്കില്‍ 44 എംഎല്‍എമാരുടെ പിന്തുണവേണം. ജെഡിഎസിന് 34 എംഎല്‍എമാരാണുള്ളത്. പുറത്തുനിന്ന് പത്തുപേരുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് 64 അംഗങ്ങളുണ്ട്. മല്ലികാര്‍ജുനയെ വിജയിപ്പിച്ചശേഷം 20 വോട്ടുകള്‍ ബാക്കിവരും. ബിജെപിക്ക് 117 പേരുടെ പിന്തുണയുണ്ട്. രണ്ടുപേരെ വിജയിപ്പിച്ചശേഷം ബിജെപിക്കും വോട്ടുകള്‍ ബാക്കിവരും. സംസ്ഥാനത്തുനിന്നുള്ള മുതിര്‍ന്നനേതാവ് എന്ന നിലയില്‍ ബിജെപിയും കോണ്‍ഗ്രസും പാര്‍ട്ടിഭിന്നത മറന്ന് ഗൗഡയെ പിന്തുണയ്ക്കുമെന്നാണ് ജെഡിഎസിന്റെ കണക്കുക്കൂട്ടല്‍. ജൂണ്‍ 19ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നാളെയാണ്.

Next Story

RELATED STORIES

Share it