Sub Lead

ജാര്‍ഖണ്ഡില്‍ ജഡ്ജിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

ധന്‍ബാദില്‍ അഡിഷനല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ഉത്തരം ആനന്ദിനെ 2021 ജൂലൈ 28ന് രാവിലത്തെ നടത്തത്തിനിടെ പ്രതികള്‍ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയത്. കേസില്‍ ഓട്ടോ ഡ്രൈവറായ ലഖാന്‍ വര്‍മ, സഹായി രാഹുല്‍ വര്‍മ എന്നിവരെ പോലിസ് പിടികൂടിയിരുന്നു.

ജാര്‍ഖണ്ഡില്‍ ജഡ്ജിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
X

റാഞ്ചി: ധന്‍ബാദ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദിനെ ഓട്ടോ റിക്ഷയിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ജാര്‍ഖണ്ഡിലെ സിബിഐ കോടതി.കഴിഞ്ഞയാഴ്ച കോടതി ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ധന്‍ബാദില്‍ അഡിഷനല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ഉത്തരം ആനന്ദിനെ 2021 ജൂലൈ 28ന് രാവിലത്തെ നടത്തത്തിനിടെ പ്രതികള്‍ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയത്. കേസില്‍ ഓട്ടോ ഡ്രൈവറായ ലഖാന്‍ വര്‍മ, സഹായി രാഹുല്‍ വര്‍മ എന്നിവരെ പോലിസ് പിടികൂടിയിരുന്നു.

തുടക്കത്തില്‍ പ്രത്യേക പോലിസ് സംഘമാണ് അന്വേഷണം നടത്തിയത്. കേസ് പിന്നീട് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് 58 സാക്ഷികളെ വിസ്തരിച്ചു. സമീപത്തെ സ്ഥാപനങ്ങളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചതില്‍നിന്ന് ആനന്ദിനെ വാഹനമിടിക്കുന്നത് വ്യക്തമായി. വാഹനം ഇടിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജൂലൈ 28ന് സിബിഐ കോടതി ജഡ്ജി രജ്‌നികാന്ത് പഥക് ആണ് കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. എന്നാല്‍, മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it