Sub Lead

ക്വാറന്റൈന്‍ ഫീസിലെ വിവേചനം: മുഖ്യമന്ത്രിയുടെ നിലപാട് പ്രവാസികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നത്-പി അബ്ദുല്‍ മജീദ് ഫൈസി

പ്രവാസികളെ സമ്പന്നരെന്നും പാവപ്പെട്ടവരെന്നും കണക്കാക്കുന്ന മാനദണ്ഡമെന്താണന്ന് കൂടി മുഖ്യമന്ത്രി വിശദീകരിക്കണം.

ക്വാറന്റൈന്‍ ഫീസിലെ വിവേചനം: മുഖ്യമന്ത്രിയുടെ നിലപാട് പ്രവാസികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നത്-പി അബ്ദുല്‍ മജീദ് ഫൈസി
X

തിരുവനന്തപുരം: ഇന്നലെ സര്‍ക്കാര്‍ കൈകൊണ്ട വിവാദമായ നിലപാടിനെ തിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പാവപ്പെട്ട പ്രവാസികളുടെ ക്വാറന്റൈന്‍ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന പുതിയ നിലപാട് ഫലത്തില്‍ പ്രവാസികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി കുറ്റപ്പെടുത്തി.

പ്രാവാസികളെ പണക്കാരെന്നും പാവപ്പെട്ടവരെന്നും വേര്‍തിരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണ്. പ്രാവാസികളുടെ പൊതു പ്രശ്നത്തില്‍ ഒരേ നിലപാട് കൈകൊള്ളുന്നതിന് പകരം അവരെ വേര്‍തിരിക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. പ്രവാസികളെ സമ്പന്നരെന്നും പാവപ്പെട്ടവരെന്നും കണക്കാക്കുന്ന മാനദണ്ഡമെന്താണന്ന് കൂടി മുഖ്യമന്ത്രി വിശദീകരിക്കണം. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി ക്വാറന്റൈന്‍ ഇരിക്കുന്ന പ്രാസികളുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ തന്നെ വഹിക്കേണ്ടതുണ്ട് -അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it