Sub Lead

മൊഗ്രാല്‍പുത്തൂരിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വാക്കുതര്‍ക്കവും കൂട്ടത്തല്ലും

മൊഗ്രാല്‍പുത്തൂരിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വാക്കുതര്‍ക്കവും കൂട്ടത്തല്ലും
X

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വാക്കുതര്‍ക്കവും കൂട്ടത്തല്ലും. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ വേണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ ക്യാംപിലാണ് കൂട്ടത്തല്ലുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ക്യാംപില്‍ വാര്‍ഡിന് പുറത്തുള്ളവരും പഞ്ചായത്തിന് പുറത്തുള്ളവരും എത്തി വാക്‌സിനെടുക്കുന്നുവെന്ന് ആരോപിച്ചാണ് ഒരുസംഘം പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. ഇതേച്ചൊല്ലിയുള്ള തര്‍ക്കം പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാര്‍ഡിനു പുറത്തുള്ളവര്‍ വാക്‌സിനെടുത്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കി. ആരോഗ്യവകുപ്പ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.

Disputes and fights at the vaccination center in Mograal puthur

Next Story

RELATED STORIES

Share it