Sub Lead

കോണ്‍ഗ്രസ് നേതാവ് എന്‍ കെ സുധീര്‍ ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ഥി

യുഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംപി രമ്യ ഹരിദാസാണ് മല്‍സരിക്കുന്നത്. ഇടതു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

കോണ്‍ഗ്രസ് നേതാവ് എന്‍ കെ സുധീര്‍ ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ഥി
X

പാലക്കാട്: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ എന്‍ കെ സുധീര്‍ മത്സരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍പ് മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നേരത്തെ ഇടതു മുന്നണി വിട്ട അന്‍വര്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംപി രമ്യ ഹരിദാസാണ് മല്‍സരിക്കുന്നത്. ഇടതു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Next Story

RELATED STORIES

Share it