Sub Lead

രോഗിയെ പരിചരിക്കാന്‍ വൈകിയെന്ന്; തേയിലത്തൊഴിലാളികള്‍ ഡോക്ടറെ തല്ലിക്കൊന്നു(VIDEO)

വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ച ഡോ. ദെബന്‍ ദത്തയെ എസ്‌റ്റേറ്റിലെ വര്‍ഷങ്ങള്‍ നീണ്ട സേവനം പരിഗണിച്ചാണ് സര്‍വീസ് നീട്ടിനല്‍കിയത്.

രോഗിയെ പരിചരിക്കാന്‍ വൈകിയെന്ന്; തേയിലത്തൊഴിലാളികള്‍ ഡോക്ടറെ തല്ലിക്കൊന്നു(VIDEO)
X

ജോര്‍ഹട്ട്: രോഗിയെ പരിചരിക്കാന്‍ വൈകിയെന്ന് ആരോപിച്ച് അസമില്‍ തേയിലത്തോട്ടം എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ ഡോക്ടറെ തല്ലിക്കൊന്നു. അസമിലെ ജോര്‍ഹട്ട് ജില്ലയിലെ 'ഗാര്‍ഡന്‍ ഡോക്ടര്‍' എന്നറിയപ്പെട്ടിരുന്ന 73 കാരനായ ഡോ. ദെബെന്‍ ദത്തെയാണ് മര്‍ദ്ദനമേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. എസ്റ്റേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വനിതാ തൊഴിലാളിയുടെ മരണത്തെത്തുടര്‍ന്നാണ് ടിയോക് ടീ എസ്‌റ്റേറ്റിലെ ഒരുസംഘം തൊഴിലാളികള്‍ സോമ്ര മാജിയുടെ നേതൃത്വത്തില്‍ ഡോ. ദെബെന്‍ ദത്തയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യാഗസ്ഥന്‍ റോഷ്‌നി അപരഞ്ജി കൊരാതി പറഞ്ഞു. എസ്‌റ്റേറ്റിലെ തൊഴിലാളിക്കു അസുഖം ബാധിച്ചപ്പോള്‍ സ്ഥലത്തുണ്ടായില്ലെന്നും ചികില്‍സ വൈകിയെന്നും ആരോപിച്ചാണ് ഡോക്ടറെ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. ജോഹാത് മെഡിക്കല്‍ കോളജിനും ആശുപത്രിക്കും അകത്ത് വച്ച് പോലും ഡോക്ടറെ മര്‍ദ്ദിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു.



വീഡിയോ കടപ്പാട്: ഇടിവി തെലങ്കാന

എസ്റ്റേറ്റിലെ വനിതാ തൊഴിലാളിയായ ശുക്ര മാജി(33)യെ ശനിയാഴ്ചയാണ് അവശനിലയില്‍ എസ്റ്റേറ്റിനുള്ളിലെ ആശുപത്രിയിലെത്തിച്ചത്. ഈ സമയം ഡോ. ദെബന്‍ ദത്ത ആശുപത്രിയിലുണ്ടായിരുന്നില്ല. ഫാര്‍മസിസ്റ്റാവട്ടെ അവധിയിലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പരിചരിച്ചെങ്കിലും സ്ത്രീ തൊഴിലാളി മരണപ്പെട്ടു. വൈകീട്ട് 3.30ഓടെ ആശുപത്രിയിലെത്തിയ ഡോ. ദെബന്‍ ദത്തയെ രോഷാകുലരായ തൊഴിലാളികള്‍ മുറിയില്‍ പൂട്ടിയിടുകയും ആക്രമിക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ച ഡോ. ദെബന്‍ ദത്തയെ എസ്‌റ്റേറ്റിലെ വര്‍ഷങ്ങള്‍ നീണ്ട സേവനം പരിഗണിച്ചാണ് സര്‍വീസ് നീട്ടിനല്‍കിയത്. കൊലപാതകത്തില്‍ മജിസ്ട്രീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ടതായി പോലിസ് അറിയിച്ചു. സംഭവത്തില്‍ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(അസം) 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ടാറ്റാ ടീ ലിമിറ്റഡിനു കീഴിലുള്ള അമല്‍ഗാമേറ്റഡ് പ്ലാന്റേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനു കീഴിലുള്ളതാണ് ജോര്‍ഹാട്ട് ടൗണിനു 22 കിലോമീറ്റര്‍ അകലെയുള്ള ടിയോക് ടീ എസ്‌റ്റേറ്റ് ഗാര്‍ഡന്‍.





Next Story

RELATED STORIES

Share it