- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പലഹാരം വാങ്ങാന്‍ സ്‌റ്റോപ്പില്ലാത്തിടത്ത് ട്രെയിന്‍ നിര്‍ത്തി; ലോക്കോ പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് സസ്‌പെന്‍ഷന്‍, വീഡിയോ
ഒരു പാക്കറ്റ് കച്ചോരി (ഒരു തരം സ്‌നാക്‌സ്) വാങ്ങുന്നതിനായാണ് ട്രെയിന്‍ അല്‍വാറിലെ ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു
ജയ്പൂര്‍: തൈര് വാങ്ങാനായി സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് ട്രെയിന്‍ നിര്‍ത്തിയതിന് പാകിസ്താനില്‍ കഴിഞ്ഞ വര്‍ഷം ഒരു ലോക്കോ പൈലറ്റിനെയും സഹായിയെയും സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്നു.
സമാനമായ രംഗങ്ങള്‍ക്കാണ് ഇന്നലെ രാജസ്ഥാനിലെ അല്‍വാര്‍ സാക്ഷിയായത്. ഒരു പാക്കറ്റ് കച്ചോരി (ഒരു തരം സ്‌നാക്‌സ്) വാങ്ങുന്നതിനായാണ് ട്രെയിന്‍ അല്‍വാറിലെ ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിമയലംഘനം നടത്തിയ 5 ഉദ്യോഗസ്ഥരെ റെയില്‍വെ സസ്‌പെന്റ് ചെയ്തു.
വീഡിയോയില്‍ റെയില്‍വെ ട്രാക്കില്‍ ഒരാള്‍ പൊതിയുമായി കാത്ത് നില്‍ക്കുന്നത് കാണാം. ഇയാളെ കണ്ട് ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തുന്നു. ഇയാള്‍ കൈയിലുള്ള പൊതി ലോക്കോ പൈലറ്റിന്റെ സഹായിക്ക് കൈമാറുന്നു. അതിന് പിന്നാലെ ലോക്കോ പൈലറ്റ് എഞ്ചിന്റെ സൈറണ്‍ മുഴക്കി യാത്ര തുടരുന്നു. അതേസമയം റെയില്‍വെ ഗേറ്റിന്റെ മറുവശത്ത് നിരവധി വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നതും കാണാം.
വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ ജയ്പൂര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഇത്തരവിട്ടു. ആരംഭിച്ചു. രണ്ട് ലോക്കോ പൈലറ്റുമാര്‍, രണ്ട് ഗേറ്റ്മാന്‍മാര്‍, ഒരു ഇന്‍സ്ട്രക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
RELATED STORIES
ഷട്ടില്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
18 Oct 2024 5:19 AM GMTആര്‍എസ്എസ്സുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി സിപിഎം മാറി: ...
16 Oct 2024 11:30 AM GMTമുന്‍സിപ്പല്‍ സ്റ്റേഡിയം ആര്‍എസ്എസിന് വിട്ട് നല്‍കിയതിനെതിരേ പ്രതിഷേധം
14 Oct 2024 11:52 AM GMTസ്വര്‍ണക്കടത്തില്‍ ഭൂരിഭാഗവും മുസ് ലിംകള്‍; യൂത്ത്ലീഗ് പരാതിയില്‍ കെ...
9 Oct 2024 10:29 AM GMTവഹ്ദത്തെ ഇസ് ലാമി അഖിലേന്ത്യാ പ്രതിനിധി പഠന ക്യാംപ് മലപ്പുറത്ത്
8 Oct 2024 1:35 PM GMT'നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കുമിട്ടു വരുന്നവര്‍ നല്ല കളവ്...
7 Oct 2024 2:42 PM GMT